ഹൂസ്റ്റണ്‍ : ഹൂസ്റ്റണില്‍ 2019 ആഗസ്ത് ഒന്ന് മുതല്‍ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് സെപ്തംബര്‍ 16 ഞായറാഴ്ച ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തില്‍ നടക്കും. സീറോ മലബാര്‍ രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ മാര്‍. ജോയ് ആലപ്പാട്ട് കിക്കോഫ് നിര്‍വഹിക്കും.
ചടങ്ങില്‍ ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, യൂത്ത് കണ്‍വീനര്‍ ഫാ. രാജീവ് വലിയവീട്ടില്‍, കണ്‍വന്‍ഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്കൊപ്പം റീജണിലെയും ഇടവകയിലെയും വിശ്വാസി സമൂഹവും പങ്കെടുക്കും. കണ്‍വന്‍ഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്സ്റ്റിന്‍െറ ഉദ്ഘാടനവും മാര്‍ ജോയ് ആലപ്പാട്ട് ചടങ്ങില്‍ നിര്‍വഹിക്കും.
ഫൊറോനായില്‍ നിന്ന് പരമാവധി കുടുംബങ്ങളെ രജിസ്‌ട്രേഷന്‍ കിക്കോഫില്‍ പങ്കെടുപ്പിക്കുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടര്‍ കുടക്കച്ചിറ , വൈസ് ചെയര്‍മാന്‍ ബാബു മാത്യു പുല്ലാട്ട് , ജോസ് മണക്കളത്തില്‍ എന്നിവര്‍ പറഞ്ഞു. തുടര്‍ന്ന് രൂപതയിലെ മറ്റു ഇടവകകളിലും കണ്‍വന്‍ഷന്റെ കിക്കോഫുകള്‍ സംഘടിപ്പിക്കും.
നോര്‍ത്ത് അമേരിക്കയിലെ നാല്പതോളം സീറോ മലബാര്‍ ഇടവകകളില്‍ നിന്നും, നാല്‍പ്പത്തിഅഞ്ചോളം മിഷനുകളില്‍ നിന്നുമായി അയ്യായിരത്തില്‍പരം വിശാസികള്‍ പങ്കെടുക്കുന്ന 2019 സീറോ മലബാര്‍ !ദേശീയ !കണ്‍വന്‍ഷന്‍ ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.
 
            


























 
				
















