തിരുവനന്തപുരം: നിലയ്ക്കലിലും പമ്പയിലും നടക്കുന്ന പ്രതിഷേധത്തില്‍ ബന്ധപ്പെട്ട് മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇത്തരക്കാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സെബര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഇത്തരം സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Home  Cover story  മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി: ലോക്‌നാഥ് ബെഹ്‌റ
 
            


























 
				
















