ഈ ഫ്രോഡുകളെ അടിച്ചോടിക്കാൻ ആരുമില്ലേ?

റോയ് മാത്യു
യേശു ക്രിസ്തു വിന്റെ പേര് പറഞ്ഞ് കൊള്ള സംഘം പാവങ്ങളുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് നാടകം നടത്തുന്നു. ചുവന്ന നൈറ്റിയിട്ട അഞ്ചെട്ടെണ്ണം പിറവം പള്ളിയുടെ മുന്നിലിരുന്ന് രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു. ഈ ചുവന്ന നൈറ്റിയിട്ട കൂട്ടങ്ങൾ സ്വന്തം ദേഹത്ത് മണ്ണെണ്ണ യോ പെട്രോളോ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെങ്കിൽ കാണാൻ ഇത്തിരി ശേലുണ്ടായിരുന്നു. ചെവല നൈറ്റിയിട്ട ഇവമ്മാർക്ക് ബെൻസ് കാറിൽ നടക്കാൻ പാവപ്പെട്ടവന്റെ തലയിൽ മണ്ണെണ്ണ ഒഴിക്കുന്ന കാപട്യം തിരിച്ചറിയാനുള്ള വകതിരിവില്ലാത്ത ഇരുകാലികളോടെന്ത് പറയാൻ. ?
ഒരു നേരത്തെ ആഹാരത്തിന് വേണ്ടി, തല ചായ്ക്കാനിടത്തിനു വേണ്ടി സാധാരണ ക്രിസ്ത്യാനികൾ നെട്ടോട്ട മോടുമ്പോഴാണ് ഈ കള്ളക്കുട്ടങ്ങൾ നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ഫാൻസിഡ്രസ് വേഷമിട്ട് ഈ അഭ്യാസങ്ങൾ കാണിക്കുന്നത്. പിണറായി വിജയന്റെ പോലീസിന് ആർജവമുണ്ടെങ്കിൽ ഈ ഫാൻസിഡ്രസ് വേഷധാരികളെ പിടിച്ച് അകത്തിടണം. സർക്കാരിന് പുണ്യം കിട്ടും ഒപ്പം ക്രിസ്തുവിന്റെ അനുഗ്രഹവും ഉണ്ടാകും.
ഇവരുടെ ഈ നടപടിയിലെന്ത് ക്രിസ്തീയത? ഈ അലമ്പുകൾ എന്തിന് വേണ്ടിയാണ്?
യൂറോപ്പിലെ പോലെ ഈ കെട്ടിപ്പൊക്കിയ കെട്ടിടങ്ങൾ ബാറുനടത്താനോ, മറ്റ് വല്ല പരിപാടി നടത്താനോ വിട്ടുകൊടുത്താൽ നാട്ടിൽ സമാധാനം ഉണ്ടാകും.
ബാറുകൾ തുറന്നാൽ നാട്ടിൽ .അസമാധാനം വരുമെന്ന് മൈക്ക് കെട്ടി തട്ടി വിടുന്ന യോഗ്യന്മാരാണ് പോലീസിനെതിരെ പുളിച്ച തെറി വിളിക്കുന്നത്.
ഒരു നൂറ്റാണ്ടായി രണ്ട് സഭാ വിഭാഗങ്ങളിൽ പ്പെട്ട വിവരദോഷികൾ തെരുവിലും കോടതികളിലുമായി ഏറ്റുമുട്ടുകയാണ്.
നാടിനോ സമുഹത്തിനോ യാതൊരു ഗുണവും ഇല്ലാത്ത ഈ നൈറ്റിക്കുട്ടങ്ങളുടെ തോന്ന്യ വാസങ്ങൾക്ക് അറുതി വരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു