തിരുവനന്തപുരം: വനിതാ മതിലില്‍ പങ്കെടുക്കുമെന്ന ബിഡിജെഎസ് നിലപാട് സന്തോഷകരമെന്നും ബിഡിജെഎസ് നവോത്ഥാന മൂല്യങ്ങള്‍ക്ക് വില നല്‍കുന്നത് കൊണ്ടാകാം ഈ നിലപാട് സ്വീകരിച്ചതെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സംഘടനകള്‍ക്ക് വനിതാ മതിലില്‍ നിന്നും മാറി നില്‍ക്കാനാകില്ല. ശബരിമലയില്‍ ശാന്തിക്കും സമാധാനത്തിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന. പാലക്കാട് ക്ഷേമ പെന്ഷനില്‍ നിന്നും വനിതാമതിലിനായി പിരിവ് നടത്തിയെന്ന് പറഞ്ഞ സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചു. ഇതിൽ അന്വേഷണം നടക്കുകയാണ്.
 
            


























 
				
















