കൊച്ചി: പുതുവത്സരാഘോഷത്തിനിടെ പൊലീസ് നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച നൂറുകണക്കിന് ആളുകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ള വിവിധ സ്റ്റേഷനുകളിലാണ് ഇത്രയധികം ആളുകള്‍ക്കെതിരെ കേസെടുത്തത്.
എറണാകുളം റൂറല്‍ പൊലീസിനു കീഴിലുള്ള കണക്കുകള്‍ കൂടി പരിശോധിച്ചാല്‍ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ് ഉണ്ടാകും.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാത്രിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് പൊലീസ് കര്‍ശന പരിശോധനയാണ് നടത്തിയത്. എറണാകുളം ജില്ലയ്ക്ക് പുറമേ മറ്റ് ജില്ലകളിലും മദ്യപിച്ച് വാഹനമോടിച്ചതിന് നിരവധി കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
            


























 
				
















