മസ്‌കറ്റ്: ഒമാനില്‍ 18 പ്രവാസികളെ നാടുകടത്തി. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച 18 പ്രവാസികളെയാണ് വിചാരണയ്ക്ക് ശേഷം നാടുകടത്തിയത്.
നാടുകടത്തപ്പെട്ട പ്രവാസികള്‍ എല്ലാവരും ഏഷ്യക്കാരാണ്. രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ വിവരങ്ങള്‍ സ്ഥിരീകരിച്ച ശേഷമാണ് ഇവരെ നാടുകടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെയും നിരവധി പ്രവാസികളെ താമസ-തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഒമാനില്‍ നിന്ന് നാടുകടത്തിയിരുന്നു.
 
            


























 
				
















