ബി .ജെ. പി യ്ക്ക് മുന്നിൽ മുട്ടിൽ ഇഴഞ്ഞ് സുപ്രീം കോടതിയും ?

ഗുജറാത്തിൽ നിന്നും ഒഴിവു വരുന്ന രണ്ട് രാജ്യസഭ സീറ്റുകളില്‍ ഒരുമിച്ച് വോട്ടെടുപ്പ് നടത്തണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി…

ഗുജറാത്തിലെ രണ്ട് രാജ്യസഭ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തുണമെന്നാവശ്യപ്പെട്ട്‌ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കോണ്‍ഗ്രസിന് വേണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

ഗുജറാത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പരേഷ്ഭായി ധനാനി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞത്. അമിത് ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2023 ഓഗസ്റ്റിലാണ് ഇരുരുടേയും കാലാവധി അവസാനിക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷൻ രണ്ട് സീറ്റിലേക്കും രണ്ടായി തന്നെ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നു. ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ ഒരു സീറ്റ് കോൺഗ്രസിന് ലഭിക്കും. അത് ഒഴിവാക്കാൻ BJP ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷനിൽ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് രണ്ട് സിറ്റിലേക്കും രണ്ടായി തെരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുന്നത് .നിലവിൽ രാജ്യസഭയിൽ NDA യ്ക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഭൂരിപക്ഷം നേടാനുള്ള കുറുക്കുവഴികളുടെ ഭാഗമായിട്ടാണ് ഈ അട്ടിമറി ..

പി .കെ. സുരേഷ് കുമാർ