ബിജെപിയെ നേരിടാന്‍ ഒരുമിച്ച് നില്‍ക്കാം; മമത

കൊല്‍ക്കത്ത: ബിജെപിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായം തേടി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പിന്തുണയാണ് തേടിയത്.

ബിജെപിയെ നേരിടാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്ന് മമത പ്രതിപക്ഷ പാര്‍ട്ടികളോട് പറഞ്ഞു. എന്നാല്‍ രാഷ്ട്രീയമായി ഐക്യപ്പെടണമെന്ന് ഇതിന് അര്‍ഥമില്ലെന്നും ദേശീയ തലത്തിലെ പൊതുവായ പ്രശ്‌നങ്ങളില്‍ നമ്മള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാള്‍ നിയമസഭയിലാണ് മമതാ ബാനര്‍ജി ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയാണ് മമതയെ പുതിയ നീക്കത്തിനു പ്രേരിപ്പിക്കുന്നത്.