പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന പരാതി; യുവതിയുടെ രഹസ്യമൊഴിയെടുക്കും

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസില്‍ തുമ്പ മുന്‍ എസ്‌ഐക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

കഴിഞ്ഞ ദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ തീരുമാനം. രഹസ്യമൊഴി രേഖപ്പെടുത്തുന്ന തിയതി കോടതി തിങ്കളാഴ്ച്ച നിശ്ചയയ്ക്കും. വിവാഹ വാഗ്ദാനം നല്‍കി ജനുവരി 13 മുതല്‍ മെയ് 4 വരെ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി.