ഐ.എഫ്.എഫ്.കെയില്‍ ദേശീയഗാനത്തോട് അനാദരം: ആറുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ദേശീയഗാനത്തോട് അനാദരം കാട്ടിയ ആറുപേര്‍ കസ്റ്റഡിയില്‍. ഒരു സ്ത്രീയും കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെടുന്നു. നിശാഗന്ധിയില്‍ ക്ലാഷ് സിനിമയുടെ പ്രദര്‍ശന വേളയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ബി.ജെ.പിയുള്‍പ്പെടെ നിരവധിപേരുടെ പരാതിയെത്തുടര്‍ന്ന് സിനിമാ പ്രദര്‍ശന വേദികളില്‍ പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് യുവമോര്‍ച്ച ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനോട് ഡി.ജി.പി നേരത്തെ വിശദീകരണം തേടിയിരുന്നു.
കന്റോണ്‍മെന്റ് എ.സി.പിയോട് പ്രദര്‍ശനം നടക്കുന്ന വേദികളില്‍ നിരീക്ഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ആറുപേരെ കസ്റ്റഡയിലെടുത്തത്