പ്രവാസി പീഡനവും, ആത്മഹത്യയും, കേരളാ ഡിബേറ്റ്‌ഫോറം ടെലികോണ്‍ഫറന്‍സില്‍ പ്രതിഷേധം ഇരമ്പി

ഹ്യൂസ്റ്റന്‍: കേരളത്തില്‍ പലപ്പോഴും പ്രവാസിയെ പീഡിപ്പിച്ച്, ഇടിച്ചു പിഴിഞ്ഞുചാറെടുക്കുന്ന നയത്തിനെതിരെരോഷാകുലരായഒത്തിരി അമേരിക്കന്‍ മലയാളി പ്രവാസികള്‍അതിശക്തമായി അപലപിക്കുകയും പ്രതിഷേധിക്കുകയുംചെയ്തു. കേരളാഡിബേറ്റ്‌ഫോറംയു.എസ്.എ. സംഘടിപ്പിച്ച സാജന്‍ പാറയില്‍ അനുസ്മരണ പ്രതിഷേധ യോഗടെലികോണ്‍ഫറന്‍സില്‍ അമേരിക്കയിലെ നാനാഭാഗത്തുനിന്നുമുള്ള ആളുകള്‍ പ്രവാസി പീഡനത്തിനെതിരെ അത്യന്തംവികാരപരവും രോഷാകുലരുമായ രീതിയിലാണ് പങ്കെടുത്ത് പ്രതികരിച്ചത്.പ്രവാസികളോട്‌കേരളത്തിലെരാഷ്ട്രീയാധികാരികളും ബ്യൂറോക്രാറ്റ്ഉദ്യോഗസ്ഥരും നിരന്തരം പ്രകടമാക്കിക്കൊണ്ടിരിക്കുന്ന നിഷേധാത്മക പ്രവാസി വിരുദ്ധതക്കെതിരെ ഇവിടത്തെ പ്രവാസികളുടെ പ്രതിഷേധം ശക്തമായി ഇരമ്പിയെന്നുവേണം പറയാന്‍. നൈജീരിയയില്‍ദീര്‍ഘകാലംവിയര്‍പ്പൊഴുക്കി സമ്പാദിച്ച പണമുപയോഗിച്ച് നിര്‍മ്മിച്ച സ്ഥാപനത്തിന് ദീര്‍ഘനാളായി ശ്രമിച്ചിട്ടും പെര്‍മിറ്റും ലൈസന്‍സും നല്‍കാത്തതില്‍ മനം നൊന്ത്ആത്മഹത്യചെയ്ത സാജന്‍ പാറയിലിന് ആദരാഞ്ജലികള്‍അര്‍പ്പിച്ചുകൊണ്ടാണ് പ്രതിഷേധയോഗമാരംഭിച്ചത്. കേരളാഡിബേറ്റ് ഫോറംകോ-ഓര്‍ഡിനേറ്റര്‍ എ.സി. ജോര്‍ജ്ജ്‌യോഗത്തിന്റെമോഡറേറ്ററായിരുന്നു.
ഇത്തരംപ്രവാസി പീഡനങ്ങളുംആത്മഹത്യകളുംവെറുംഒറ്റപ്പെട്ട സംഭവങ്ങളായി കരുതാന്‍ നിര്‍വാഹമില്ല. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ഉപജീവനമാര്‍ക്ഷംതേടി പോകുന്ന പ്രവാസികള്‍ ഒരു തരത്തില്‍കേരള നാടിന്റെതന്നെ ഒരു സാമ്പത്തിക ജീവന നട്ടെല്ലുകൂടിയാണ്. അവര്‍ ജന്മനാട്ടിലേക്ക്‌സന്ദര്‍ശനത്തിനോ, ശിഷ്ടജീവിതത്തിനോ ആയി എത്തുമ്പോള്‍ നാട്ടിലെവിവിധ തട്ടിലുള്ളഗവണ്‍മെന്റുകളുംസ്ഥാപനങ്ങളുംഉദ്യോഗസ്ഥരുംഅവരെചില്ലറമുട്ടുന്യായങ്ങളുയര്‍ത്തിയുംഅവരുടെ നിസഹായത മനസ്സിലാക്കിയും ദ്രോഹിക്കുന്നതും പീഡിപ്പിക്കുന്നതും സര്‍വ്വസാധാരണമായിരിക്കുകയാണ്. നാട്ടിലെ പല പ്രമാണിമാരും പ്രവാസികളെകാണുന്നത് പൊന്‍മുട്ടയിടുന്ന താറാവുകളെപ്പോലെയാണ്. അവര്‍ക്കു പൊന്‍മുട്ട മാത്രം പോരാ അത്തരംതാറാവുകളുടെവയറുകള്‍തന്നെ കീറി പ്രവാസിയെചൂഷണംചെയ്തു പീഡിപ്പിക്കണം. പ്രവാസികള്‍ പൊന്‍മുട്ടയിടുന്ന താറാവുകളാണെന്ന ധാരണപോലുംതെറ്റാണ്. അന്യനാട്ടില്‍പോയികഠിന അധ്വാനത്തിലൂടെയാണവരുടെ സമ്പാദ്യം. അതിലൊരു നല്ല പങ്കാണ്അവര്‍ നാട്ടിലും നിക്ഷേപിക്കുന്നത്. അതില്‍ഗര്‍ഫിലെമണലാരണ്യങ്ങളില്‍, നൈജീരിയയില്‍, ആഫ്രിക്കന്‍ കാടുകളിലൊക്കെ പോയി നോവലിസ്റ്റ് ബന്യാമിന്റെ ”ആടുജീവിതം” നയിക്കുന്നവരും ധാരാളമുണ്ട്.

ന്യൂജഴ്‌സിയില്‍ മറ്റൊരുയോഗത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കുറച്ചധികം ആളുകള്‍വെളിയിലിറങ്ങിടെലികോണ്‍ഫറന്‍സ് പ്രതിഷേധയോഗത്തിലുംഡയല്‍ചെയ്ത്‌സംബന്ധിച്ചു. ആ കൂട്ടത്തിലുണ്ടായിരുന്ന അനിയന്‍ ജോര്‍ജ് (ഫോമാസ്ഥാപക സെക്രട്ടറി), മധു രാജന്‍ (പ്രസിഡന്റ്-ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത്അമേരിക്ക), അനില്‍ പുത്തന്‍ചിറ (ജസ്റ്റിസ്‌ഫോര്‍ഓള്‍), ജിബിതോമസ് (ഫോമാ മുന്‍ സെക്രട്ടറി), ബൈജുവര്‍ഗീസ് (സെക്രട്ടറി, കേരളാ അസ്സോസിയേഷന്‍ ഓഫ്, ന്യൂജഴ്‌സി) തുടങ്ങിവയര്‍അന്തരിച്ച പ്രവാസിമലയാളിസാജന് ആദരാജ്ഞലികള്‍അര്‍പ്പിക്കുകയുംസ്വന്തം അനുഭവങ്ങളുടെവെളിച്ചത്തില്‍ നാട്ടില്‍ പ്രവാസികള്‍ നേരിടുന്ന ദുരിതങ്ങളെപ്പറ്റിഹൃസ്വമായിവിവരിക്കുകയും നാട്ടിലെ അധികാരികളുടെ ധാര്‍ഷ്ട്യം, നിസംഗത, നിഷേധാത്മകങ്ങളായ നിലപാടുകളെ ഒക്കെ ശക്തമായി അപലപിക്കുകയുംചെയ്തു. പത്രമാധ്യമ പ്രവര്‍ത്തകരായ പി.പി. ചെറിയാന്‍, സജി കരിമ്പത്തൂര്‍, സണ്ണിമാളിയേക്കല്‍, ഷാജിഎണ്ണശേരില്‍, വര്‍ഗീസ് പ്ലാമൂട്ടില്‍, ജോസഫ് പൊന്നോലിതുടങ്ങിയവര്‍അഴിമതിക്കാരും ജനദ്രോഹികളുമായഉദ്യോഗസ്ഥരുടെയുംരാഷ്ട്രീയ ഭരണാധികാരികളുടെയും നിഷ്ഠൂരവും, ധിക്കാരപരവുമായ ജനവിരുദ്ധവും പ്രവാസിവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെപ്പറ്റിസംസാരിച്ചു. തോമസ്കൂവള്ളൂര്‍ (ചെയര്‍മാന്‍ ജസ്റ്റിസ്‌ഫോര്‍ഓള്‍), ചാക്കോകളരിക്കല്‍ (പ്രസിഡന്റ് കെ.സി.ആര്‍.എം.എന്‍.എ), ജോസഫ് എബ്രാഹം, യു.എ.നസീര്‍എന്നീ ഐ.എന്‍ .ഓ.സി. പ്രവര്‍ത്തകരും പ്രതിഷേധ കോണ്‍ഫറന്‍സ് യോഗത്തെ അഭിസംബോധന ചെയ്തുസംസാരിച്ചു.

Picture2

പ്രതിഷേധം രാഷ്ട്രീയ കക്ഷിഭേദമെന്യേയാണ്. ഇതിനു പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോഭേദമില്ല. യു.ഡി.എഫ്. കേരളം ഭരിക്കുന്ന കാലത്തും പ്രവാസി പീഡനങ്ങളുംആത്മഹത്യകളും നടന്നിട്ടുണ്ട്. ഗവണ്‍മെന്റുംകക്ഷികളുംസിവില്‍ ഭരണാധികാരികളുംഉദ്യോഗസ്ഥരും പരസ്പരം പഴിചാരുന്നതില്‍അര്‍ത്ഥമില്ല. ഈ വിഭാഗങ്ങളെല്ലാം ഒരു ആത്മ പരിശോധന ചെയ്യുന്നത് നല്ലതാണ്. നികുതിദായകരുടെ ശമ്പളം കൈപ്പറ്റിഅവരെസേവിക്കുന്നതിനുപകരം പീഡിപ്പിക്കുന്ന ഒരു യജമാന വര്‍ക്ഷമായിമാറിയഇത്തരക്കാരുടെ തനിനിറംവ്യക്തമാക്കിയും തൊലിഉരിയിച്ചുമായിരുന്നു ഇവര്‍സംസാരിച്ചത്. സാഹിത്യകാരനായ വര്‍ഗീസ്എബ്രാഹം, ജോര്‍ജ്ജ്‌ഫെര്‍ണാണ്ടസ്, ജോസഫ്മത്തായി, സാമൂഹ്യപ്രവര്‍ത്തകനായ ജോസ്‌വര്‍ക്കി പുതിയാകുന്നേല്‍, മതപണ്ഡിതനായ പി.വി. ചെറിയാന്‍, ഏലിയാമ്മ മാത്യു, പെണ്ണമ്മ ജേക്കബ്, ജറിന്‍ ജോര്‍ജ്ജ്തുടങ്ങിയവര്‍സ്വന്തം അനുഭവത്തിലെ പല പ്രവാസി പീഡന കഥകള്‍ അക്കമിട്ടു നിരത്താന്‍ മറന്നില്ല. അവധിയില്‍ നാട്ടിലായിരുന്ന ഫോമായുടെസൗത്ത്‌വെസ്റ്റേണ്‍ പ്രസിഡന്റ്‌തോമസ് ഓലിയാന്‍കുന്നേലും നാട്ടില്‍ നിന്ന് പ്രവാസി പീഡനത്തെപ്പറ്റിസംസാരിച്ചു.സംസാരിച്ച അധികം പേരില്‍ നിന്നുംമുഴങ്ങിക്കേട്ട ഒരു ചോദ്യം, വളരെയധികം കൊട്ടിഘോഷിക്കപ്പെടുകയുംചെലവിടുകയുംചെയ്ത ആ പ്രവാസികേരളലോകസഭാംഗങ്ങല്‍എവിടെ? അവര്‍പ്രവാസികള്‍ക്കായിഎന്തുചെയ്യുന്നു. അവര്‍രാജിവച്ച്ഒഴിയേണ്ടതല്ലെ. നോര്‍ക്ക എന്ന ഒരു വകുപ്പുണ്ടെങ്കില്‍അവരെവിടെ? കേരളത്തില്‍കൊണ്ടുവന്ന മുതല്‍മുടക്കാന്‍ ആവശ്യപ്പെടുന്ന രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയുംവളരെ പുച്ഛത്തോടെയാണ്‌യോഗംവിലയിരുത്തിയത്. കേരളത്തില്‍ മുതലിറക്കുന്നവന്റെമുതല്‍മാത്രമല്ലജീവനും പോകുന്ന അവസ്ഥയാണ്‌കേരളത്തില്‍. പ്രവാസികളെ പീഡിപ്പിച്ച്‌വകവരുത്തുന്ന അനേകം പി.കെ. ശ്യാമളമാര്‍ നാട്ടിലുണ്ട്. അത്തരക്കാരെവിസ്തരിച്ച്തുറുങ്കിലടക്കണം. അത്തരക്കാരെ നീതീകരിക്കുന്ന സംരക്ഷിക്കുന്ന ഉന്നതരുംശിക്ഷിക്കപ്പെടണം. അവര്‍രാജിവച്ചൊഴിയണം. പ്രവാസിആവശ്യപ്പെടുന്നത് ന്യായമായആവശ്യങ്ങളുംഅവകാശങ്ങളും മാത്രമാണ്. പ്രവാസിക്കെതിരെമുഖംതിരിഞ്ഞു നില്‍ക്കുന്ന ഒരൊറ്റരാഷ്ട്രീയ നേതാക്കളേയും, മന്ത്രിമാരേയും, ഉദ്യോഗസ്ഥരേയും, മതമേലധികാരികളേയും, സിനിമാക്കാരേയുംവിദേശസന്ദര്‍ശനത്തിനെത്തുമ്പോള്‍ പൊക്കിയൊടുത്ത്‌സ്വീകരണംകൊടുക്കാനും വേദിയിലിരുത്താനും, കൂടെനിന്നുഫോട്ടോഎടുക്കാനും, ഒരൊറ്റ പ്രവാസിയും, പ്രവാസിസംഘടനകളുംതുനിയരുതെന്ന നിര്‍ദ്ദേശങ്ങളും ഭൂരിഭാഗം പേരും പ്രകടിപ്പിച്ചു.

പ്രവാസിക്കുവേണ്ടത് പൊള്ളയായവാഗ്ദാനങ്ങളല്ലയഥാര്‍ത്ഥ പ്രവര്‍ത്തിയാണ്‌വേണ്ടത്. വില്ലേജ്ഓഫീസുകളില്‍, താലൂക്കാഫീസുകളില്‍, പഞ്ചായത്ത്ഓഫീസുകളിില്‍, മുനിസിപ്പല്‍ നഗരസഭ ഓഫീസുകളില്‍ പ്രവാസി സാമ്പത്തിക സ്ഥാവരജംഗമവസ്തുക്കളുടെ ക്രയവിക്രയ പ്രക്രിയയില്‍, പണമിടപാടുകളില്‍ നേരിടേണ്ടിവരുന്ന കടമ്പകള്‍ കാലതാമസം, കൈക്കൂലി, ഭൂമിയിലെ പോക്കുവരവ്ഉദ്യോഗസ്ഥ പോക്കറ്റിലേക്കുള്ള നേരിട്ടുള്ള പോക്കുവരവുകളുടെ, ഫയലുകളുടെ കദനകഥകള്‍ ഓരോ പ്രവാസിക്കും ധാരാളമായി പറയാനുണ്ടാകും.വലിയസംഘടനാ ഭാരവാഹി ബാഹുല്യമില്ലാത്ത രീതിയില്‍ഏതാനും വാളന്റിയേഴ്‌സിന്റെ ഒരു കൂട്ടായ്മകളില്‍ മാത്രംഒതുങ്ങി നില്‍ക്കുന്ന ഒരു വിനീത പ്രസ്ഥാനമായികേരളാഡിബേറ്റ്‌ഫോറം നിര്‍ഭയം ജനപക്ഷം നിലകൊള്ളുമെന്ന്‌കേരളാഡിബേറ്റ്‌ഫോറം പ്രവര്‍ത്തകര്‍യോഗാവസാനം നന്ദി രേഖപ്പെടുത്തികൊണ്ടു പറഞ്ഞു. പ്രതിഷേധയോഗം ടെലികോണ്‍ഫറന്‍സ് മാതൃകയില്‍ സംഘടിപ്പിക്കുന്നതിന് കേരള ഡിബേറ്റ്‌ഫോറത്തിനുവേണ്ടി എ.സി. ജോര്‍ജ്ജ്, സണ്ണി വള്ളിക്കളം, തോമസ് കൂവള്ളൂര്‍, ടോം വിരിപ്പന്‍, മാത്യൂസ് ഇടപ്പാറ, സജി കരുമ്പന്നൂര്‍, കുഞ്ഞമ്മ മാത്യു,ഭാരതി പണിക്കര്‍തുടങ്ങിയവര്‍വാളന്റിയേഴ്‌സായി പ്രവര്‍ത്തിച്ചു.

Picture3

Picture