നെടുങ്കണ്ടെം കസ്റ്റഡി മരണം: രാജ്കുമാറിനേറ്റത് ഗുരുത മര്‍ദ്ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പീരുമേട്: ഇടുക്കി നെടുങ്കണ്ടത്ത് പൊലീസ് റിമാന്‍ഡിലിരിക്കെ മരിച്ച രാജ്കുമാറിന് ഗുരുതര മര്‍ദ്ദനമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം ന്യൂമോണിയയെങ്കിലും ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ട്. രാജ്കുമാറിന്റെ ശരീരത്തില്‍ 22 മുറിവുകളുണ്ടായിരുന്നെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരിക മുറിവുകളും ദേഹതാകെ ഏഴ് ചതവുകളും പറ്റിയിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം ന്യൂമോണിയ ആണെങ്കിലും പോലീസിന്റെ മര്‍ദ്ദനമുറകളാണ് മരണത്തിന് പിന്നിലെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഭക്ഷണം ലഭിക്കാതെ ക്രൂരമായി മര്‍ദ്ദിച്ചത് ന്യൂമോണിയയിലേക്ക് നയിച്ചേക്കാം എന്നും ഡോക്ടര്‍മാര്‍ പറയുന്നു. കൊലപാതകത്തില്‍ പൊലീസിന്റെ വാദങ്ങള്‍ പരിശോധിച്ച ഡോക്ടര്‍ നിഷേധിച്ചിട്ടണ്ട്. അരയ്ക്കുതാഴെ വേദനയുമായി വന്ന രാജ്കുമാറിനെ ഉടന്‍ മെഡിക്കല്‍ കോളേജിലെത്തിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. അതേസമയം നെടുംകണ്ടം പൊലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കും അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് കോടതിയില്‍ സമര്‍പ്പിച്ച ശേഷം ഹാര്‍ഡ് ഡിസ്‌ക് വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം