റവ.ഡോ. പി.പി ഫിലിപ്പ് ഡാളസിൽ നിര്യാതനായി

ഷാജി രാമപുരം

ഡാളസ്: ക്നാനായ യാക്കോബായ സഭയുടെ നോർത്ത് അമേരിക്കയിലെ സ്ഥാപകരിൽ പ്രമുഖനും, ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ചർച്ച് ഫെലോഷിപ്പിന്റെ രൂപീകരണത്തിൽ മുഖ്യ പങ്കാളിയും, ഡാളസിലെ സാമൂഹിക സാംസ്കാരിക രംഗത്ത് നിറസാന്നിധ്യവും ആയ റവ.ഡോ.പി.പി ഫിലിപ്പ് (ഫിലിപ്പച്ചൻ 84) ഡാളസിൽ നിര്യാതനായി.കോട്ടയം കുറിച്ചി സ്വദേശി ആയ റവ.പി.പി ഫിലിപ്പ് 1966 ൽ അമേരിക്കയിൽ എത്തിയതിനുശേഷം ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റേഴ്സ് ഡിഗ്രി നേടി. തുടർന്ന് ഹാർട്ട്ഫോർഡ് സെമിനാരിയിൽ നിന്ന് പി എച്ച് ഡി കരസ്ഥമാക്കി. വൈദീക ശുശ്രുഷയോടൊപ്പം ദീർഘനാൾ അമേരിക്കയിലെ പ്രമുഖ ഇൻസ്വറൻസ്
കമ്പനിയായ മെറ്റ് ലൈഫിൽ സേവനം ചെയ്തു.ഏലിയാമ്മ കുരുവിളയാണ് സഹധർമ്മിണി. എബ്രഹാം ഫിലിപ്പ്, തോമസ് ഫിലിപ്പ്, ജെറി ഫിലിപ്പ് എന്നിവർ മക്കളും, സൂസൻ, സെറാ എന്നിവർ മരുമക്കളും, സിഡ്നി, ജയിക്ക് എന്നിവർ കൊച്ചുമക്കളും ആണ്.

ജൂലൈ 11 വ്യാഴായ്ച്ച വൈകിട്ട് 6 മണി മുതൽ സെന്റ്.ഇഗ്‌നേഷ്യസ് മലങ്കര ജാക്കോബായ സിറിയൻ കത്തീഡ്രൽ ചർച്ചിലും (2707 Dove Creek Ln, Carrollton, Tx 75006) തുടർന്ന് ജൂലൈ 12 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ്‌ ഫാർമേർസ് ബ്രാഞ്ചിൽ (11550 Luna Rd,
Dallas, Tx 75234) വെച്ചും പൊതു ദർശനം ഉണ്ടായിരിക്കുന്നതാണ്.ജൂലൈ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഇർവിംഗ് സെന്റ്.തോമസ് സിറിയൻ ഓർത്തഡോക്സ് ക്‌നാനായ ചർച്ചിൽ (727 Metker St, Irving, Tx 75062) വെച്ച് സംസ്കാര ശുശ്രുഷയും തുടർന്ന് കോപ്പൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 Freeport Pkwy, Coppell,Tx 75019) സംസ്കാരം നടത്തുന്നതാണ്.