കുളത്തൂര്‍മുഴി: ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജോണ്‍ മാടപ്പാട്ട് (87) നിര്യാതനായി. സംസ്കാരം പിന്നീട്. വായ്പ്പൂര് മാടപ്പാട്ട് പരേതരായ ജോസഫ് മറിയാമ്മ ദന്പതികളുടെ മകനാണ്. പരേതന്‍ കല്ലാര്‍, കുറുന്പനാടം, ആര്യങ്കാവ്, അതിരന്പുഴ, അമലഗിരി, പെരുവന്താനം, പുനലൂര്‍, എടത്വാപാണ്ടി, തെക്കേക്കര, അരുവിക്കുഴി, തുലാപ്പള്ളി, ചുങ്കപ്പാറ, മണിമല, കിളിരൂര്‍, പെരുങ്കാവ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ജയിംസ് (കാനഡ), ഏലിക്കുട്ടി തോമസ് താനക്കണ്ടം, പരേതരായ എം.ജെ.ജോസഫ്, എം.ജെ. ചെറിയാന്‍, മേരിക്കുട്ടി ഫിലിപ്പ് ആനചാരില്‍, സിസ്റ്റര്‍ ഫ്രാന്‍സിസ് എഫ്‌സിസി (ബീഹാര്‍), സി.ജെ. ചാക്കോ.