വേള്‍ഡ് പീസ് മിഷന്‍ യു എസ് ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ടെക്‌സാസ് : കാല്‍ നൂറ്റാണ്ടായി ലോക സമാധാന പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി വേരൂന്നി, സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ വേള്‍ഡ് പീസ് മിഷന്റെ യു .എസ് . ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജിബി പാറയ്ക്കല്‍ (നാഷണല്‍ പ്രസിഡന്റ്), ഷേര്‍ലിമാത്യു (വൈസ് പ്രസിഡന്റ്), മിനി തോമസ് (ജനറല്‍സെക്രട്ടറി ), ബിനോദ് ജോസഫ് (ജോയിന്റ്‌സെക്രട്ടറി ), മാത്യു ചാക്കോ ഇജഅ (ട്രഷറര്‍), തോമസ് മാത്യു (ജോയിന്റ് ട്രഷറര്‍), ഡോക്ടര്‍ അനീഷ് ജോര്‍ജ് (ചീഫ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ), ഷാനി പാറയ്ക്കല്‍ (ഡയറക്ടര്‍ ചാരിറ്റി മിഷന്‍ )എന്നിവരാണ് തെരഞ്ഞെടുക്കപെട്ട പ്രതിനിധികള്‍.

ഫാമിലി മിഷന്‍, കംപാഷനേറ്റ് കെയര്‍, വേള്‍ഡ് പീസ് അക്കാദമി, ഗ്രീന്‍ വേള്‍ഡ് മിഷന്‍, ആര്‍ട്ട് ഓഫ് പീസ് മെഡിറ്റേഷന്‍, വേള്‍ഡ് പീസ് യൂത്ത്, ചാരിറ്റി മിഷന്‍, സോഷ്യല്‍ ജസ്റ്റിസ്, പീസ് ഗാര്‍ഡന്‍ ആന്‍ഡ് പീസ് വില്ലേജ്, മീഡിയ മിഷന്‍ ,മെഡിക്കല്‍ മിഷന്‍, എംപവറിങ് വിമന്‍, ഇന്റര്‍ നാഷണല്‍ പ്രയര്‍ ലൈന്‍, അബോളിഷ് ന്യൂക്ലീയര്‍ വെപ്പണ്‍സ് ആന്‍ഡ് ന്യൂക്ലീയര്‍ പ്ലാന്റ്‌റ്‌സ്, െ്രെടബല്‍ മിഷന്‍, ഡിസാസ്റ്റര്‍ റിലീഫ്, കാന്‍സര്‍ കെയര്‍ സപ്പോര്‍ട്ട്, സോഷ്യോ കള്‍ച്ചറല്‍ മിഷന്‍, പ്രിവന്‍ഷന്‍ ഓഫ് അല്‍ക്കോഹോളിസം ആന്‍ഡ് ഡ്രഗ് അബ്യൂസ്, ഇന്റര്‍ റിലീജിയസ് മിഷന്‍ തുടങ്ങി വിവിധ മിനിസ്ട്രികളിലൂടെ ഓരോ രാജ്യത്തെയും നിയമങ്ങള്‍ക്ക് വിധേയമായി, മാനുഷിക ഇടപെടല്‍ ആവശ്യമുള്ള, അര്‍ഹതയുള്ള എല്ലാ മനുഷ്യരിലേക്കും കരുണയുടെ വെളിച്ചം വീശി, നിയോഗ ശുദ്ധിയോടെ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയാണ് വേള്‍ഡ് പീസ് മിഷന്‍.

ഇപ്പോള്‍ നാല്‍പതു രാജ്യങ്ങളില്‍ സജീവമാണ് .
worldpeacemissioncouncil@gmail.com
www.worldpeacemission.net