തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ച് വിട്ടു. തിരുത്തല്‍ നടപടിയെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിട്ടതെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ഥിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് ആദ്യഘട്ടമെന്ന നിലയിലാണ് യൂണിറ്റ് പിരിച്ചുവിടുന്നത്. ബാക്കികാര്യങ്ങള്‍ പരിശോധിച്ചുകൊണ്ട് സംഘടനാപരമായി നടപടിയെടുക്കും. പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്യാമ്പസിനകത്തെ പ്രശ്നങ്ങള്‍ നിയന്ത്രിക്കാനോ ഒഴിവാക്കാനോ യൂണിറ്റിന് കഴിഞ്ഞിട്ടില്ല എന്നാണ് മനസിലാക്കുന്നത്. അതുകൊണ്ടാണ് യൂണിറ്റിനെതിരേ നടപടിയെന്നും വി.പി.സാനു പറഞ്ഞു.
മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി അഖിലിന് കുത്തേറ്റതിനെത്തുടര്‍ന്നാണ് എസ്.എഫ്.ഐക്കെതിരെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിച്ചത്.