ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍ തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള തൂണില്‍ ഇടിച്ചാണ്അപകടം സംഭവിച്ചത്.ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെടുന്ന സമയത്ത് 31 പേര്‍യന്ത്ര ഊഞ്ഞാലിലുണ്ടായിരുന്നതായാണ് സൂചന.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വിജയ് നെഹ്‌റ അറിയിച്ചു.
 
            


























 
				
















