ദിലീപിന്റെ സഹോദരന്‍ അനൂപ് ഇനി സംവിധായകന്‍

ദിലീപിന്റെ സഹോദരന്‍ അനൂപ് ഇനി സംവിധായകന്‍. ചിത്രത്തിന്റെ പൂജ ഇന്നലെ ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ജുന്‍ അശോകനാണ് ചിത്രത്തിലെ നായകന്‍. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സന്തോഷ് ഏച്ചിക്കാനമാണ്.

മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, ദി മെട്രോ, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ചത് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സായിരുന്നു. സിനിമയിലെ മറ്റ് കമ്മിറ്റ്മെന്റുകള്‍ കാരണമാണ് അടുത്തകാലത്ത് നിര്‍മ്മാണ മേഖലയില്‍ നിന്ന് അകന്നുനിന്നതെന്ന് ദിലീപ് പറഞ്ഞു. പുതിയ ചിത്രം ഒരു മാസ് എന്റര്‍ടെയ്നര്‍ ആയിരിക്കുമെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു.

പൂജ, സ്വിച്ചോണ്‍ ചടങ്ങുകളില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, വൈശാഖ്, അരോമ മോഹന്‍, ജൂഡ് ആന്തണി ജോസഫ്, ഹരിശ്രീ അശോകന്‍, വിനീത് കുമാര്‍, നാദിര്‍ഷ, ധര്‍മ്മജന്‍ ബോല്‍ഗാട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദിലീപിനൊപ്പം മകള്‍ മീനാക്ഷിയും ചടങ്ങില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു.