ഒക്കലഹോമ: നോര്‍ത്ത് അമേരിക്കയൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയന്‍ എ സണ്ടെ സ്കൂള്‍ മത്സരങ്ങള്‍ ആഗസ്റ്റ് 3 ന് ഒക്കലഹോമയില്‍വെച്ച് നടത്തപ്പെടുന്നു.യൂക്കോണ്‍ ഐ പി സി ഹെബ്രോണ്‍ ചര്‍ച്ചില്‍ ഒക്കലഹോമ മാര്‍ത്തോമാ ചര്‍ച്ചാണ് മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ 9.30ന് മത്സരങ്ങള്‍ ആരംഭിക്കും.കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ 4ാം ഗ്രേഡ് വരെയുള്ളവര്‍ക്ക് ഗാന മത്സരവും, അഞ്ച് മുതല്‍ 12 വരെയുള്ളവര്‍ക്ക് സിംഗിങ്ങ്, എലക്യൂഷന്‍, ബൈബിള്‍ ക്വിസ് മത്സരങ്ങളുമാണ് ഉണ്ടായിരിക്കുക.
ഡാളസ്സ് സെന്റ് പോള്‍സ്, സെഫിയോന്‍, കരോള്‍ട്ടന്‍, ഫാര്‍മേഴ്‌സ് ബ്രാഞ്ച്, ക്രോസ്വെ മാര്‍ത്തോമാ ചര്‍ച്ച്, ഓസ്റ്റിന്‍, കാന്‍സസ്, ഒക്കലഹോമ തുടങ്ങിയ ഇടവകകളിലെ സണ്ടെ സ്കൂള്‍ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കേണ്ടതാണ്. മത്സരങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അതത് ഇടവക വികാരിമാരില് നിന്നോ, സണ്ടെ സ്കൂള്‍ സൂപ്രണ്ട്മാരില്‍ നിന്നോ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.


 
            


























 
				
















