തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി കെ.ടി ജലീല്‍ ഗവര്‍ണര്‍ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ വിവാദങ്ങളിലും ശക്തമായ നിലപാടെടുത്ത കാര്യം ഗവര്‍ണറെ അറിയിച്ചുവെന്ന് മന്ത്രി പറഞ്ഞു.
യൂണിവേഴ്‌സിറ്റി കോളേജിലെടുക്കേണ്ട നടപടികള്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ നല്ല നിലയില്‍ അത് നിര്‍വ്വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കുറ്റക്കാര്‍ ആരായാലും കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
            


























 
				
















