ദിസ്പൂര്‍: അസമിലെ ഒരു വീട്ടിലെത്തിയ അപ്രതീക്ഷിത അതിഥിയെ കണ്ട അമ്പരപ്പിലാണിപ്പോള്‍ സമീപവാസികള്‍. അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലെ ഒരു കടുവയാണ് ദേശീയ പാതയ്ക്ക് സമീപമുള്ള വീട്ടിലെത്തി കട്ടിലില്‍ കയറി കിടന്നത്. കടുവയെ കണ്ട വീട്ടുടമസ്ഥന് ഉടനെ തന്നെ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട കടുവ രക്ഷ തേടി വീടിനുള്ളില്‍ കയറിയതാവാമെന്നാണ് കരുതുന്നത്. കടുവയെ സുരക്ഷിതമായി തിരികെ നാഷണല്‍ പാര്‍ക്കിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. അസമിലെ വെള്ളപ്പൊക്കത്തില്‍ കാസിരംഗ നാഷണല്‍ പാര്‍ക്കിലെ നിരവധി മൃഗങ്ങളാണ് ചത്തു പോയത്. ചിലതിനെ കാണാതെയും പോയി.വെള്ളപ്പൊക്കത്തില്‍ പാര്‍ക്കിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായിരുന്നു.