റാങ്ക് ലിസ്റ്റ് വിഷയം; പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചെയര്‍മാന്‍ എം.കെ. സക്കീര്‍ ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭനിലെത്തിയാണ് സക്കീര്‍ ഗവര്‍ണറെ കണ്ടത്.

യൂണിവേഴ്‌സിറ്റി കോളജ് അക്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട റാങ്ക് പട്ടികയുടെ വിശദാംശങ്ങളും ചെയര്‍മാന്‍ ഗവര്‍ണര്‍ക്കു കൈമാറി. പൊലീസ് റാങ്ക് പട്ടിക തയാറാക്കിയത് സുതാര്യമായിട്ടാണ്. നിയമന നടപടികള്‍ നിര്‍ത്തിവച്ചെന്നും അന്വേഷണം നടക്കുകയാണെന്നും സക്കീര്‍ പറഞ്ഞു.

യൂണിവേഴ്‌സിറ്റി കോളജ് വധശ്രക്കേസിലെ പ്രതികളായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതിനെക്കുറിച്ച് വിശദീകരണം നല്‍കാന്‍ ചെയര്‍മാനോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു.