നെടുങ്കണ്ടം കസ്റ്റഡി മരണം: എഎസ്ഐ അടക്കം മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ മൂന്ന് പൊലീസുകാര്‍ കൂടി അറസ്റ്റില്‍. നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന റോയ് പി.വര്‍ഗീസ്, സി.പി.ഒ ജിതിന്‍ കെ. ജോര്‍ജ്, ഹോം ഗാര്‍ഡ് കെ.എം. ജെയിംസ് എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

നെടുങ്കണ്ടം സ്റ്റേഷനിലെ മുന്‍ എസ്.ഐ അടക്കമുള്ള ഉദ്യോഗസ്ഥരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം ഏഴായി.

ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇയാള്‍ക്ക് മാരകമായി മര്‍ദനമേറ്റതിന്റെ തെളിവുകളുണ്ട്.