ഗോഹട്ടി: ആസാമില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍ നാശനഷ്ടം.പ്രളയത്തില്‍പ്പെട്ട് ഇന്ന് ആറു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 75 ആയി ഉയര്‍ന്നു.
സംസ്ഥാനത്തെ 33 ജില്ലകളില്‍ 20 എണ്ണവും പ്രളയത്തില്‍ മുങ്ങിയതായി അധികൃതര്‍ പറഞ്ഞു. 34 ലക്ഷം പേരെ പ്രളയം ബാധിച്ചു. 3,000 ഗ്രാമങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്. രണ്ടു ലക്ഷത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സംസ്ഥാനത്ത് ആകെ 826 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലെ നദികളിലെ ജലനിരപ്പ് അപകടമായ തോതില്‍ ഉയര്‍ന്നിട്ടുണ്ട്.











































