നാല്‍പത്തിമൂന്ന് കുട്ടികളുടെ പിതാവ് തലയ്ക്കടിയേറ്റു മരിച്ച നിലയില്‍

ചിക്കാഗൊ: 43 കുട്ടികളുടെ പിതാവായ ജോണ്‍ ഹിയറിംഗ് (63) തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ സ്വവസതിയില്‍ കണ്ടെത്തി.ജൂലായ് 21 ഞായറാഴ്ച വൈകിട്ടാണ് സിറ്റിയുടെ വെസ്റ്റ് സൈഡിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ ഇയ്യാളുടെ മൃതദേഹം കിടന്നിരുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്.വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ശരീരത്തിലും തലയിലും നിരവധി പരിക്കുകളേറ്റ് രക്തത്തില്‍ കുളിച്ച നിലയിലാണ് ശരീരം കണ്ടെത്തിയത്.

നിക്കൊളസ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ജോണ്‍ ഹിയറിംഗ് പരിസര പ്രദേശത്തെ ജനങ്ങള്‍ക്ക് വളരെ സുപരിചിതരും, ബഹുമാനിതനുമായിരുന്നു. ഹിയറിംഗിന്റെ മകന്റെ ഭാര്യയാണ് മരണം സ്ഥിരീകരിച്ചത്.കവര്‍ച്ചാ ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടതാകാം എന്നാണ് പ്രാഥമിക വിവരങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് സിറ്റി പോലീസ് അറിയിച്ചത്. പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.പ്രായമായവരെ ഇപ്രകാരം കൊലചെയ്യുന്നത് വളരെ ക്രൂരമാണെന്ന് മകന്റെ ഭാര്യ ബ്രിഡ്ജി ഫോര്‍ത്ത് പറഞ്ഞു പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു.

Picture2