പ്രേതബാധ ഒഴിപ്പിക്കല്‍; കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മയ്ക്ക് 24 വര്‍ഷം തടവ്

ലൊസാഞ്ചല്‍സ് : പ്രേതബാധ ഒഴിപ്പിക്കാനായി മണിക്കൂറുകളോളം പൊരിവെയിലത്ത് കാറില്‍ ഉപേക്ഷിച്ച പിഞ്ചുമകള്‍ ചൂടേറ്റു മരിച്ച സംഭവത്തില്‍ കലിഫോര്‍ണിയയിലെ യുവതിക്ക് 24 വര്‍ഷം തടവുശിക്ഷ. മൂന്നു വയസ്സുകാരി മൈയ മരിച്ച സംഭവത്തിലാണു മാതാവ് ഏയ്ഞ്ചല ഫാക്കിനിന് കോടതി ശിക്ഷ വിധിച്ചത്. കേസിലുള്‍പ്പെട്ട പ്രതിശ്രുത വരന്‍ ഉത്‌വാന്‍ സ്മിത്തിന്റെ വിചാരണ ഉടന്‍ ആരംഭിക്കും.

വേനല്‍ക്കാലത്ത് ഒരു ദിവസം നാലര മണിക്കൂറും അടുത്ത ദിവസം ഒമ്പതര മണിക്കൂറും കുഞ്ഞിനെ കാറില്‍ ഉപേക്ഷിച്ച് ഏയ്ഞ്ചല പുറത്തേക്കു പോയിരുന്നു. പുറത്തെയും കാറിനുള്ളിലെയും ചൂടില്‍ 13 മണിക്കൂറോളം കഴിയേണ്ടി വന്നതാണു കുട്ടിയുടെ മരണകാരണമെന്നു പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. മകളുടെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്നും അതൊഴിപ്പിക്കാനാണ് രണ്ടുപേരും ശ്രമിച്ചതെന്നും പൊലീസ് പിടിയിലായപ്പോള്‍ യുവതി പറഞ്ഞു.

ഏയ്ഞ്ചലയും ഉത്‌വാനും ഒരുമിച്ചായിരുന്നു താമസം. മിക്കസമയവും കാറിലാണു കഴിഞ്ഞിരുന്നത്. 2016 ഫെബ്രുവരിയില്‍ അര്‍ക്കനാസില്‍നിന്നു കലിഫോര്‍ണിയയിലേക്കു ഇവര്‍ മാറി. 2017 ജൂണില്‍ കടുത്ത വേനലില്‍ രണ്ടാഴ്ചയോളം മൂന്നു വയസ്സുകാരി മകളുമായി ഇവര്‍ കാറിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടി. മൈയയെ തണുപ്പുള്ള സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റണമെന്നു അധികൃതര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും അനുസരിച്ചില്ലെന്ന് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

സാന്‍ ഫ്രാന്‍സിസ്‌കോയുടെ വടക്ക് റാഞ്ചോ കൊര്‍ഡോവയില്‍ ഇവരുടെ എസ്!യുവി തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തതിന് ഏയ്ഞ്ചലയെയും ഉത്‌വാനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാര്‍ തുറന്നു രേഖകള്‍ പരിശോധിച്ചപ്പോള്‍, ഉത്‌വാന് അര്‍ക്കനാസില്‍ വാറന്റ് ഉണ്ടായിരുന്നതായി തെളിഞ്ഞു. കാറിന്റെ ഉള്‍വശം വിശദമായി തിരഞ്ഞപ്പോള്‍ പിന്‍സീറ്റിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞനിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. അങ്ങനെയാണു കുഞ്ഞിന്റെ മരണം പുറത്തറിഞ്ഞതും കൊലക്കുറ്റത്തിനു കേസെടുത്തതും. ഇക്കഴിഞ്ഞ ജൂണില്‍ ഏയ്ഞ്ചല കുറ്റക്കാരിയാണെന്നു കോടതി കണ്ടെത്തി. കഴിഞ്ഞദിവസമാണു ശിക്ഷാവിധി പ്രസ്താവിച്ചതെന്നു സാക്രമെന്റോയിലെ ഡിസ്ട്രിക്ട് അറ്റോര്‍ണി