മലയാളത്തിന്റെ പ്രിയ താരം ജയറാം ഇപ്പോള്‍ തമിഴിലും തെലുങ്കിലും വലിയ പ്രോജക്ടുകളുടെ ഭാഗമാണ്. തെലുങ്കില്‍ അല്ലു അര്‍ജുന്റെ അച്ഛന് ആയി ഒരു ചിത്രത്തില്‍ അഭിനയിക്കുന്ന ജയറാം ഈ വര്‍ഷം ആരംഭിക്കാന്‍ പോകുന്ന മണി രത്നം ചിത്രത്തിന്റെയും ഭാഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ജയറാമിന്റെ ഏറ്റവും പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുനുമായി അഭിനയിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് ജയറാം പുതിയ ലുക്ക് പരീക്ഷിച്ചിരിക്കുന്നത്. ശരീരം നന്നായി കുറച്ച ജയറാമിനെ കണ്ടാല്‍ ഇപ്പോള്‍ ഒരു യുവാവിന്റെ ശരീര ഭാഷയാണ്. തന്റെ പുതിയ ലുക്ക് ജയറാം തന്നെയാണ് കഴിഞ്ഞ ദിവസം ഫേസ്ബുക് പേജിലൂടെ പങ്കു വെച്ചത്.
ചിത്രം ഇതിനോടകം ഫേസ്ബുക്കില്‍ വൈറലാണ്. ചിത്രം പങ്കുവച്ച സംവിധായകന് ഒമര്‍ ലുലു കുറിച്ചത് ഇങ്ങനെ, ഫ്രീക്കന്മാര് ഒരു സ്റ്റെപ്പ് അകലം പാലിച്ചോ, ജയറാമേട്ടന് ഓണ്‍ ഫയര്‍ എന്നായിരുന്നു. പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന്റെ മകനായിട്ടാണോ അഭിനയിക്കുന്നത് എന്നും ആരാധകര്‍ കമന്റിലൂടെ ചോദിക്കുന്നുണ്ട്.
മകന് കാളിദാസന് അച്ഛന് ഒരു വെല്ലുവിളിയാകുമോ എന്നാണ് വളരെ രസകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കണ്ണന് താമരക്കുളം സംവിധാനം ചെയ്ത പട്ടാഭിരാമന് എന്ന ചിത്രമാണ് ജയറാമിന്റെ അടുത്ത മലയാളം റിലീസ്.