22 C
Kochi
Thursday, December 11, 2025
എം.എല്‍.എ.യ്ക്കെതിരെയുണ്ടായ ജാതീയ അധിക്ഷേപം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി

എം.എല്‍.എ.യ്ക്കെതിരെയുണ്ടായ ജാതീയ അധിക്ഷേപം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി

കൊച്ചി : സിപിഐ നേതാവും തൃശൂര്‍ നാട്ടിക എംഎല്‍എയുമായ ഗീത ഗോപിയ്‌ക്കെതിരെ ജാതീയ അധിക്ഷേപം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഒരു എം.എല്‍.എ. ആയിട്ടു പോലും ഇതാണ് സംഭവിച്ചിരിക്കുന്നത്. ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ശൈലജ ടീച്ചറുടെ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഗീത ഗോപി എം.എല്‍.എ.യ്ക്കെതിരെ ജാതീയ അധിക്ഷേപം ഉണ്ടായ സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ഒരു എം.എല്‍.എ. ആയിട്ടു പോലും ഇതാണ് സംഭവിച്ചിരിക്കുന്നത്. ജനകീയമായി സമരം ചെയ്ത സ്ഥലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ചാണകവെള്ളം തളിച്ചത് അങ്ങേയറ്റം അപമാനകരമായ സംഭവവും കുറ്റകരവുമാണ്. നവോത്ഥാനത്തില്‍ ഇത്രയേറെ മുന്നിലുള്ള മലയാളികള്‍ ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇത്തരക്കാരുടെ രാഷ്ട്രീയ സംസ്‌കാരമാണ് ഇതിലൂടെ കാണിക്കുന്നത്. അയിത്ത മനസ് തിരിച്ചു വരുന്നതില്‍ ആശങ്കയുണ്ട്. ഇതിനെതിരെ ശക്തമായി അപലപിക്കുന്നു. ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.