കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ ശസ്ത്രക്രിയ കച്ചവടം കേരളത്തില്‍ പൊടിപൊടിക്കുന്നു

-ധന്യ രാജീവ്‌-

സിസ്റ്റര്‍ അഭയകേസിലെ പ്രതിയായ സിസ്റ്റര്‍ സെഫി കന്യാചര്‍മ്മം ശസ്ത്രിക്രിയയിലൂടെ പുനഃസ്ഥാപിച്ചതാണെന്ന സി.ബി.ഐയുടെ ആരോപണത്തിന് പിന്നാലെയാണ് കന്യാചര്‍മ്മം പുനഃസ്ഥാപിക്കല്‍ സംബന്ധിച്ച വാര്‍ത്ത മലയാളികള്‍ ആദ്യമായി കേള്‍ക്കുന്നത്. കേരളത്തില്‍ ഇത്തരം ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രികള്‍ ഇല്ലെന്നായിരുന്നു സെഫിയുടെയും കത്തോലിക്കാസഭയുടെയും നിലപാട്. എന്നാല്‍ സി.ബി.ഐയുടെ ആവശ്യത്തെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍ സിസ്റ്റര്‍ സെഫി കന്യാചര്‍മ്മം ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

കേരളത്തില്‍ അത്ര പ്രചാരത്തില്‍ ഇല്ലായിരുന്ന ഒന്നാണ് കന്യചര്‍മ്മം പുനസ്ഥാപിക്കല്‍ ശസ്ത്രക്രിയ. എന്നാല്‍ ഇപ്പോള്‍ ഈ ശസ്ത്രക്രിയയുടെ ആവശ്യക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്്. വെറും 40 മിനിറ്റ്് കൊണ്ട് ലോക്കല്‍ അനസ്തേഷ്യയിലൂടെ നടത്താവുന്ന ശസ്ത്രക്രീയയാണ് ഇത് എന്ന അറിവാണ് യുവതികളെ ഇതിലേക്ക്്്് ആകര്‍ഷിക്കുന്നത്. ഒപ്പം താന്‍ കന്യകയാണ് എന്ന് ലോകത്തെ ബോധിപ്പിക്കണമെന്ന സ്വാര്‍ത്ഥതയും. ഇന്ത്യയിലെ മിക്ക ആശുപത്രികളിലും ഇപ്പോള്‍ ഈ ശസ്ത്രക്രിയ നടക്കുന്നുണ്ട്. കേരളത്തില്‍ 50ലധികം ആശുപത്രികളില്‍ ഹൈംനോപ്ലാസ്റ്റി ശസ്ത്രക്രീയ നടത്തുന്നുണ്ട്. ഗൈനക്കോളജി അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം അയ്യായിരത്തിലധികം സ്ത്രീകള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ ഈ ശസ്ത്രക്രിയക്ക് വിധേയമാകുന്നുണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ചിലവ് കുറവാണ് എന്നകാരണത്താല്‍ നിരവധി വിദേശികളും ഇന്ത്യയിലെ ആശുപത്രികളിലെത്തി കന്യാചര്‍മ്മം പുനസ്ഥാപിച്ച് മടങ്ങുന്നുണ്ട്.

50000 രൂപ മുതല്‍ ഒരു ലക്ഷം രൂപവരെയാണ് ഈ ശസ്ത്രക്രിയക്കുളള ചിലവ്. എന്നാല്‍ ബാംഗ്ലൂര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളില്‍ ഇതിന് ചിലവ് വളരെ കുറവാണ്. 20000 രൂപയ്ക്ക് പോലും ശസ്ത്രക്രീയ നടത്തുന്ന ആശുപത്രികളുണ്ട്. അപ്പോളോ ആശുപത്രിയിലെ കോസ്മറ്റോളജിസ്റ്റായ ഡോക്ടര്‍ അനൂപ് ദിര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവാണ് ഈ ശസ്ത്രക്രീയ ആവശ്യപ്പെട്ട് എത്തുന്നവരില്‍ ഉണ്ടായിരിക്കുന്നത്. 20തിനും 30തിനും ഇടയില്‍ പ്രായമുളള സ്ത്രീകളാണ് കൂടുതലായും കന്യാചര്‍മ്മം പുനസ്ഥാപിക്കാന്‍ എത്തുന്നത്.
കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ ആശുപത്രികളിലും കന്യാചര്‍മ്മം പുനസ്ഥാപിക്കല്‍ ശസ്ത്രക്രിയ (ഹൈംനോപ്ലാസ്റ്റി) നടത്തുന്നതായി ഇന്റര്‍നെറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. കിംസ് തിരുവനന്തപുരം, ടി.എല്‍.സി ക്ലിനിക്ക് കൊല്ലം, എസ്.ബി.എം കരുനാഗപ്പള്ളി, സണ്‍റൈസ് ഹോസ്പിറ്റല്‍ കൊച്ചി, ആസ്റ്റര്‍ മെഡിസിറ്റി കൊച്ചി, നിംസ് കോഴിക്കോട് തുടങ്ങിയ ഒട്ടുമിക്ക പ്രമുഖ ആശുപത്രികളിലും ഈ ചികിത്സാ സൗകര്യം ലഭ്യമാണ്. 50000 രൂപമൂതല്‍ ഒരുലക്ഷം വരെയാണ് ആശുപത്രികള്‍ ഈ ശസ്ത്രക്രിയക്കായി വാങ്ങുന്നത്.
നമ്മുടേതുപോലെയുളള യാഥാസ്ഥിതിക ലോകത്ത്് വധു കന്യകയായിരിക്കണം എന്ന കാര്യത്തില്‍ എല്ലാ സമുദായക്കാരും നിര്‍ബന്ധം ഉളളവരാണ്. എന്നാല്‍ വിവാഹ പൂര്‍വ്വ ബന്ധങ്ങളും സുരക്ഷിതമല്ലാത്ത ലൈംഗിക ഇടപെടലുകളും ഇന്ന് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഹൈംനോപ്ലാസ്റ്റി ശസ്ത്രക്രീയ കേരളത്തിലും പ്രചാരമേറുന്നത്.
താന്‍ കന്യകയല്ലാ എന്നൊരു പെണ്‍കുട്ടി തുറന്നു പറയാന്‍ നമ്മുടെ സമൂഹം അനുവദിക്കുന്നില്ല. അതിനാലാണ് കന്യാചര്‍മ്മം പുനസ്ഥാപിക്കാന്‍ തയാറായെതെന്നാണ് ഈ ശസ്ത്രക്രിയ നടത്തിയ ഒരു യുവതിയുടെ പ്രതികരണം.
വിവാഹമാര്‍ക്കറ്റില്‍ ഇപ്പോഴും വധു കന്യകയായിരിക്കണമെന്ന ശഠിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും ധാരാളമുണ്ട്. കേരളത്തിലെ റോഡരികുകളില്‍ ഇങ്ങനെയൊരു പരസ്യബോര്‍ഡ് താമസിയാതെ പ്രത്യക്ഷപ്പെടാനിടയുണ്ട് ‘പൊട്ടിയ സീല്‍, ഒട്ടിച്ചുകൊടുക്കപ്പെടും’