ഈസ്റ്റ് ഓറഞ്ച്: ഈസ്റ്റ് ഓറഞ്ച് , ന്യൂജേഴ്‌സി, വി. എ. ഹോസ്‌പിറ്റലിൽ ചീഫ് ഓഫ് ന്യൂക്ലീയർ മെഡിസിൻ ആയി പ്രവർത്തിച്ചു, റിട്ടയറായശേഷം വിശ്രമജീവിതം നയിച്ചുകൊണ്ടിരുന്ന ഡോ. ജോൺ രാജ് മാത്യു (74) നിര്യതനായി. വാഷിങ്ടൺ ഡി.സി,പേറിപോയിന്റ്, ഫൈറ്റവിൽ, തുടങ്ങിയ വി.എ. ഹോസ്പിറ്റലുകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
അമ്പതുകളിൽ കേരള സംസ്ഥാന രുപീകരണത്തിലും മറ്റും നിർണ്ണായക പങ്കുവഹിച്ച ഉന്നത ഉദ്യോഗസ്ഥനായിരുന്ന പി.എം.മാത്യു ഐ.എ.സി.ൻ്റെ പുത്രനാണു ഡോ. ജോൺ രാജ് മാത്യു. മോഡൽ സ്കൂൾ വിദ്യാഭ്യസത്തിനുശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നു ബിരുദം നേടി. തുടർന്ന് വാഷിംഗ്‌ടൺ ജോർജ്‌ടൗൺ യൂണിവേഴ്സിറ്റിയിൽ റെസിഡൻസി പൂർത്തിയാക്കി.
ഭാര്യ: രാജുൾ, സഹോദരങ്ങൾ: രമണി മാത്യു, പരേതരായ രവി എം. മാത്യു, ജേക്കബ് ബി.മാത്യു.
കൂടുതൽ വിവരങ്ങൾക്കു; ജോൺ മാത്യു (ഹ്യൂസ്റ്റൺ, ടെക്സാസ് ): ഫോൺ:281 815 5899











































