അമേഠി: സൈന്യത്തില്‍നിന്നു ക്യാപ്റ്റന്‍ റാങ്കില്‍ വിരമിച്ച ആളെ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ അമേഠിയിലാണ് സംഭവം. ക്യാപ്റ്റന്‍ അമാനുള്ള (65)ആണ് ആക്രമിക്കപ്പെട്ടത്.
ആക്രമിസാധനങ്ങള്‍ മോഷ്ടിക്കുന്നതു തടഞ്ഞതിനെ തുടര്‍ന്നായിരുന്നു ആക്രമണം. പുലര്‍ച്ചെ രണ്ടോടെയാണ് അമാനുള്ള മോഷണശ്രമം ശ്രദ്ധിക്കുന്നത്. നാട്ടുകാരെ വിവരമറിയിക്കാന്‍ തുനിഞ്ഞതോടെ ഒരു ഡസനിലേറെ വരുന്ന സംഘം അമാനുള്ളയെ മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് അടിച്ചു. തലയ്‌ക്കേറ്റ അടിയാണു മരണകാരണമായത്.
അമാനുള്ളയെ കൊന്നശേഷം അക്രമികള്‍ ആക്രിസാധനങ്ങളുമായി കടന്നു. അമാനുള്ളയുടെ ഭാര്യയെ അക്രമികള്‍ ഉപദ്രവിച്ചില്ല. ഇവരാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. അമാനുള്ളയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലയാളികള്‍ക്കായി അന്വേഷണം തുടരുകയാണെന്നു പോലീസ് അറിയിച്ചു.