ഇടുക്കി: സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ നെടുങ്കണ്ടം പറത്തോട് സ്വദേശികളായ ജീവ, ഓട്ടോ ഡ്രൈവര്‍ ശൃം മുഖന്‍, എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികള്‍ മറന്നു വെച്ച ഉച്ചഭക്ഷണം കൊടുക്കാനായി അമ്മ സ്കൂളിലെത്തിയപ്പോഴാണ് കുട്ടികള്‍ ക്ലാസില്‍ എത്തിയിട്ടില്ലെന്ന വിവരം അറിയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തേക്കടി തമിഴ്നാട് ടിഎന്‍ഇബി പരിസരത്ത് വച്ച് ഇവരെ കണ്ടെത്തിയത്.
ജീവയും മുതിര്‍ന്ന പെണ്‍കുട്ടിയും തമ്മില്‍ മുന്‍പരിചയം ഉണ്ടായിരുന്നതായാണ് പൊലീസ് നല്കുന്ന വിവരം. ഇവരെ സഹായിക്കാനായി എത്തിയ സുഹൃത്താണ് ഓട്ടോ ഡ്രൈവര്‍. പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു.