ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എം.ജി രാധാകൃഷ്ണന്‍

സുനില്‍ തൈമറ്റം

ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍ ഇന്ത്യ പ്രസ് ക്ലബ് ദേശീയ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തുന്നു. 38 വര്‍ഷത്തെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള അദ്ദേഹം ഇന്ത്യ ടുഡെയുടെ അസോസിയേറ്റ് എഡിറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് റിവ്യൂ, മാതൃഭൂമി ദിനപ്പത്രം എന്നിവയിലും പത്രപ്രവര്‍ത്തന പരിചയമുള്ള അദ്ദേഹം കെ.യു.ഡബ്ല്യു.ജെ പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. കേസരി ജേര്‍ണലിസ്റ്റ് ട്രസ്റ്റ് ചെയര്‍മാന്‍, സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറിയംഗം, അമൃത ടി വി യുടെ സിറ്റിസണ്‍ ജേണലിസ്റ്റ് ഷോയുടെ ജൂറി തുടങ്ങിയ സ്ഥാനമാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

സംസ്ഥാന മാധ്യമ അവാര്‍ഡ്, കെ ബാലകൃഷ്ണന്‍ പുരസ്കാരം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരം, കേസരി നായനാര്‍ അവാര്‍ഡ്, ടെലിഗ്രാഫ് അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്

വായിച്ചു തീരാത്ത അച്ഛന്‍, ഭയം പ്രേമം സംഗീതം, ദംഷ്ട്രയും നെറ്റിക്കണ്ണും തെളിയുമ്പോള്‍ എന്നിവ അദ്ദേഹത്തിന്റെ പുസ്തകങ്ങളാണ്. സയന്റിസ്റ്റ് എന്‍ജിനീയറായ എ ജയശ്രീയാണ് ഭാര്യ. തേജസ്വിനി രാധാകൃഷ്ണന്‍, മുകുളിക രാധാകൃഷ്ണന്‍ എന്നിവര്‍ മക്കളാണ്. ഇടത് സൈദ്ധാന്തികനായ അന്തരിച്ച പി. ഗോവിന്ദപ്പിള്ള, ഫൊഫ എം.ജെ രാജമ്മ എന്നിവരാണ് മാതാപിതാക്കള്‍

കേരള ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ കെ.ടി. ജലീല്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നു. 2019 ഒക്ടോബര്‍ 10,11,12 തീയതികളില്‍ ന്യൂജേഴ്‌സിയിലെ ഇഹോട്ടലില്‍ വെച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സ് നടക്കുന്നത്.

കേരള ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രിയും, മികച്ച വാഗ്മിയും, ഗ്രന്ഥകാരനുമായ കെ.ടി. ജലീല്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി പങ്കെടുക്കും . 2019 ഒക്ടോബര്‍ 10,11,12 തീയതികളില്‍ ന്യൂജേഴ്‌സിയിലെ ഇഹോട്ടലില്‍ വെച്ചാണ് വടക്കെ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ കോണ്‍ഫറന്‍സ് നടക്കുന്നത്.

എട്ടാമത് ദേശീയ കോണ്‍ ഫ്രന്‍സ് സര്‍വകാല വിജയമാക്കാന്‍ മധു കൊട്ടാരക്കര ( പ്രസിഡന്റ്),സുനില്‍ തൈമറ്റം (സെക്രട്ടറി), സണ്ണി പൌലോസ് (ട്രഷറര്‍),ജയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), അനില്‍ ആറന്മുള (ജോയിന്റ് സെക്രട്ടറി), ജീമോന്‍ ജോര്‍ജ്, (ജോയിന്റ് ട്രഷറര്‍), തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവേശനം സൗജന്യമായ ഈ സമ്മേളനത്തിലേയ്ക്ക് വടക്കേ അമേരിക്കയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും സംഘടനകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.ഇന്ത്യാ പ്രസ്ക്ലബിന്റെ 8 ചാപ്റ്ററുകളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തില്‍ സര്‍വസ്പര്‍ശിയായി പ്രവൃത്തിക്കുന്ന സാമുഹികസാംസ്കാരിക സംഘടനാ പ്രതിനിധികള്‍, കേരളത്തില്‍ നിന്നുള്ള മാധ്യമരാഷ്ട്രീയ പ്രമുഖര്‍, സാഹിത്യപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും.