കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷന് സമീപത്തുനിന്ന് 30 വര്‍ഷത്തിലേറെ പഴക്കം ചെന്ന തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പോലീസ് സ്റ്റേഷന് എതിര്‍വശത്തെ കെട്ടിടത്തിന് പിന്നിലെ മാലിന്യക്കൂമ്പാരത്തിലാണ് തലയോട്ടി കണ്ടെത്തിയത്. മനുഷ്യന്റെ തലയോട്ടിയാണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് 30 വര്‍ഷത്തിലേറെ പഴക്കം വരുമെന്നും പൊലീസ് അറിയിച്ചു. അതേ സമയം തലയോട്ടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെട്ടിടത്തില്‍ താമസിച്ചവര്‍ ഉപേക്ഷിച്ചതാണന്നാണ് സൂചന.











































