തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എംപി എ. സമ്പത്തിനെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചതിനെതിരെ കെ. മുരളീധരന്‍ എംപി രംഗത്ത്.സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായി സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യുഡിഎഫ് എംപിമാര്‍ പങ്കെടുക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിലെ ജനങ്ങള്‍ തെരഞ്ഞെടുത്ത എംപിമാരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നും നിലവിലെ എംപിമാര്‍ക്ക് ഇല്ലാത്ത എന്ത് കഴിവാണ് മുന്‍ എംപിക്കുള്ളതെന്നും മുരളീധരന്‍ ചോദ്യമുന്നയിച്ചു.