കൊച്ചി: മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മദ്യപിച്ചല്ല കാര്‍ ഓടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ്. ഹൈക്കോടതിയിലാണ് ശ്രീറാം ഇക്കാര്യം വ്യക്തമാക്കിയത്. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യം നിലവിലില്ല. ജാമ്യം റദ്ദാക്കുന്നത് അത്യപൂര്‍വ്വ സാഹചര്യമുള്ളപ്പോള്‍ മാത്രമാണ്. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്നത് മാദ്ധ്യമ വിചാരണയാണ്. കാറിന്റെ ഇടത് ഭാഗമാണ് തകര്‍ന്നിട്ടുള്ളത്. കൂടെ സഞ്ചരിച്ച യാത്രക്കാരിക്ക് പരിക്ക് ഇല്ല താനും. ഇത് എങ്ങനെയാണെന്ന് പൊലീസ് പരിശോധിക്കണം- ശ്രീറാം ആവശ്യപ്പെട്ടു. ശ്രീറാം കാര്‍ ഓടിച്ചത് അമിത വേഗതയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.











































