മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി 39 പേരെയാണ് കണ്ടെത്തേണ്ടത്. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്.
63 പേരെ കവളപ്പാറയില്‍ കാണാതായിട്ടുണ്ടെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ആദ്യ കണക്ക്. എന്നാല്‍ ഇവരില്‍ നാല് പേര് ബന്ധുവീടുകളില്‍ അഭയം തേടിയിരുന്നുവെന്ന് കണ്ടെത്തി. ഇതോടെയാണ് കാണാതായവരുടെ പട്ടിക 59 ആയി ചുരുങ്ങിയത്.
 
            


























 
				
















