തിരുവനന്തപുരം: ആറ് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടതിനാലാണ് പാലായില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. കേരളത്തില്‍ ഒഴിവുള്ള അഞ്ചു മണ്ഡലങ്ങളില്‍ നവംബറില്‍ ഉപതെരഞ്ഞെടുപ്പ് നടന്നേക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് അസ്വാഭാവികത ഒന്നുമില്ലെന്നും ഗൂഢാലോചനയുണ്ടെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല് മണ്ഡലങ്ങളിലെ എം.എല്‍.എമാര്‍ ലോക്‌സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് അവിടെ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഈ മണ്ഡലങ്ങളില്‍ ജൂണ്‍ മുതലാണ് ഒഴിവ് വന്നിട്ടുള്ളത്. മഞ്ചേശ്വരത്ത് കോടതി വിധി വന്നത് ജൂലൈയിലാതുകൊണ്ട് അവിടെ ഒഴിവ് കണക്കാക്കുക ജൂലാ മുതലാണെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍കാവില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരു പ്രശ്നവും നിലനില്‍ക്കുന്നില്ല. അന്തിമ തീരുമാനം തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. അതിന് കമ്മീഷന് വിവേചനാധികാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 
            


























 
				
















