ഓണം ആഘോഷിക്കപ്പെടണം

സജിത്ത്

ഓണം എന്ന് പറയുന്നത് തന്നെ കേരളത്തിന്റെ ദേശീയോത്സവമാണ്. ഏറ്റവും കൂടുതല്‍ പേരും ആഘോഷിക്കുന്നതും ഓണം തന്നെയാണ്. ജാതിമതഭേദമില്ലാതെ ഓണം ആഘോഷിക്കപ്പെടുന്നു. മലയാളത്തിന്റെ പൊന്നിന്‍ ചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കപ്പെടുന്നത്. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷമാണ് ഓണത്തെ മറ്റ് ആഘോഷങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും.

പല പ്രത്യേകതകള്‍ കൊണ്ടും മറ്റുള്ള ആഘോഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഓണം. ഓണം എന്ന് പറയുന്നത് തന്നെ ആഘോഷങ്ങളുടെ കലവറയാണ്. ചിങ്ങമാസത്തിലെ ഏറ്റവും വലിയ ആഘോഷം തന്നെയാണ് ഓണം എന്ന കാര്യത്തില്‍ സംശയം വേണ്ട. മറ്റ് ആഘോഷങ്ങളില്‍ നിന്ന് ഓണത്തെ വ്യത്യസ്തമാക്കുന്നത് ഇതൊക്കെയാണ്. കാര്‍ഷികാഘോഷം കാര്‍ഷികാഘോഷം തന്നെയാണ് ഓണം എന്ന് പറയുന്നത്. തിരുവോണം അഥവാ ശ്രാവണ ഉത്സവം എന്നും ഓണം അറിയപ്പെടുന്നുണ്ട്. നിരവധി പരമ്പരാഗതമായ കാര്യങ്ങള്‍ കൊണ്ട് ആഘോഷമുഖരിതമാണ് ഓണം. ഓണം തുടങ്ങി പത്താമത്തെ ദിവസത്തിലാണ് ഓണം ആഘോഷിക്കുന്നത്. ഇന്നത്തെ കാലത്തെ ഓണം ഇന്നത്തെ കാലത്തെ ഓണം എന്ന് പറയുന്നത് പഴമയില്‍ നിന്നും വ്യത്യസ്തമാണ്. പൂക്കളവും ഓണസദ്യയും എന്നു വേണ്ട എല്ലാ ആഘോഷത്തിലും ഒരു പുതിയ രീതി കടന്നു കൂടിയിട്ടുണ്ട്.

ഓണസദ്യ ഓണസദ്യ പല തരം കറികളോടും കൂടി വളരെ ആഘോഷമായി തന്നെ തയ്യാറാക്കുന്നു. ചിലയിടങ്ങളില്‍ ഓണസദ്യക്കും നോണ്‍വെജ് ഉപയോഗിക്കുന്നു. എന്നാല്‍ കൂടുതല്‍ സ്ഥലങ്ങളിലും വെജിറ്റേറിയന്‍ സദ്യക്ക് തന്നെയാണ് പ്രാധാന്യം നല്‍കേണ്ടത്. പൂക്കളം ഇന്ന് പൂക്കളത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പലതും പ്ലാസ്റ്റിക് പൂക്കളാണ്. പണ്ട് കാലത്ത് നമ്മുടെ പൂക്കളങ്ങളെ മനോഹരമാക്കിയിരുന്ന തുമ്പപ്പൂവും മറ്റും ഇന്ന് കാണാനില്ല. പകരം പ്ലാസ്റ്റിക് പൂക്കളും തോവാളപ്പൂക്കളും സ്ഥാനം പിടിച്ചിരിക്കുന്നു. വള്ളം കളി വള്ളം കളിയാണ് ഓണത്തിന്റെ മറ്റൊരു പ്രത്യേകത. വിദേശികള്‍ ഉള്‍പ്പടെയുള്ളവരെ നമ്മുടെ നാട്ടിലേക്കാകര്‍ഷിക്കുന്നതും വള്ളം കളി ഉള്‍പ്പടെയുള്ള വിനോദങ്ങളാണ്.