തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനോട് മോശമായി പെരുമാറിയെന്ന കേസില്‍ യതീഷ് ചന്ദ്രയ്ക്ക് ക്ലീന്‍ ചിറ്റ്. പൊന്‍ രാധാകൃഷ്ണനെ ശബരിമലയില്‍ തടഞ്ഞ സംഭവത്തില്‍ യതീഷ് ചന്ദ്രക്കെതിരെ നടപടി വേണമെന്ന സംസ്ഥാന ബിജെപിയുടെ ആവശ്യം കേന്ദ്രം തള്ളി.
സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പരാതി അവസാനിപ്പിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.മന്ത്രിയുടെ അകമ്പടി വാഹനങ്ങള്‍ കടത്തിവിടാന്‍ കഴിയില്ലെന്ന് കാണിച്ചാണ് യതീഷ് ചന്ദ്ര മന്ത്രിയുമായി സംസാരിച്ചതെന്ന് സംഭവവുമായി ബന്ധപ്പെട്ട പൊലീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം നവംബറിലെ സംഘര്‍ഷാത്മക സാഹചര്യത്തില്‍ ശബരിമല സന്ദര്‍ശിക്കാനെത്തിയ പൊന്‍ രാധാകൃഷ്ണനെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.പി യതീഷ് ചന്ദ്ര തടഞ്ഞ സംഭവം വിവാദമായിരുന്നു.











































