കൊല്‍ക്കത്ത: കൊല്‍ക്കത്താ വിമാനത്താവളത്തില്‍വെച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാര്യ യശോദാ ബെന്നും തമ്മില്‍ കഴിഞ്ഞ ദിവസം ആകസ്മികമായി കണ്ടുമുട്ടി. ഇരുവരും തമ്മില്‍ കണ്ടതിന്റെ ചിത്രം മാധ്യമപ്രവര്‍ത്തകന്‍ ഇന്ദ്രോജിത് ട്വിറ്ററില്‍ പങ്കുവെച്ചിച്ചിരുന്നു.
ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം മടക്കയാത്രയ്ക്കായി കൊല്‍ക്കത്താ വിമാനത്താവളത്തിലെത്തിയതായിരുന്നു യശോദാ ബെന്‍ എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മമത മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാനെത്തിയതുമായിരുന്നു. ഇന്നാണ് മമത- മോദി കൂടിക്കാഴ്ച.
 
            


























 
				
















