സീരിയല്‍താരം ശാലു മേനോനെ വെറുതെവിട്ടു
സോളാര്‍ തട്ടിപ്പുകേസിലെ ആദ്യകേസില്‍ സരിത എസ്. നായര്‍ക്കും ബിജു രാധാകൃഷ്ണനും മൂന്നുവര്‍ഷം തടവ്. സോളാര്‍ പാനല്‍ നിര്‍മ്മിച്ച് നല്‍കാമെന്ന് പറഞ്ഞ് പെരുമ്പാവൂര്‍ സ്വദേശി സജാദ് എന്നയാളില്‍ നിന്ന് 42 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതിവിധി.
കൂട്ടുപ്രതി ശാലൂ മേനോനെ വിട്ടയച്ചു. വഞ്ചാനകുറ്റത്തിനാണ് പ്രതികളെ ശിക്ഷിച്ചത്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യകേസാണിത്. ഈ കേസിലാണ് സരിതാ എസ്. നായര്‍ ആദ്യമായി അറസ്റ്റിലാകുന്നത്.
2013 മാര്‍ച്ച് 20നാണ് ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് സരിതയെ അറസ്റ്റ് ചെയ്തത്. ഈ കേസ് തുടക്കത്തില്‍ ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും പിന്നീട് സരിതയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് സരിതയുടെ ഉന്നതതല ബന്ധവും മറ്റും പുറത്തായത്.
ബിജുരാധാകൃഷ്ണന്‍ കൊലക്കേസില്‍ ജയിലിലാണ് ഇപ്പോള്‍. ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാള്‍ നിലവില്‍ ശിക്ഷ അനുഭവിക്കുന്നത്.











































