വിനയായത് അമിത ആത്മവിശ്വാസം; വിശദമായി പരിശോധിക്കണമെന്ന് സജി മഞ്ഞക്കടമ്പൻ

കോട്ടയം : പാലായില്‍ വിനയായത് അമിത ആത്മവിശ്വാസമെന്ന് ജോസഫ് ഗ്രൂപ്പ്. തിരിച്ചടിക്ക് കാരണം യു.ഡി.എഫ് വിശദമായി പരിശോധിക്കണമെന്ന് ജോസഫ് പക്ഷം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. രണ്ടില ചിഹ്നത്തില്‍ മത്സരിച്ചിരുന്നൂവെങ്കില്‍ ജോസ് ടോം നിഷ്പ്രയാസം ജയിക്കുമായിരുന്നുവെന്നും സജി പറഞ്ഞു.

അതേസമയം, വോട്ടെണ്ണിയ ഏഴ് പഞ്ചായത്തുകളിലും മാണി സി കാപ്പന്റെ കുതിപ്പ് തുടരുകയാണ്. പരമ്പരാഗതമായി യുഡിഎഫിനെ തുണച്ചിരുന്ന പഞ്ചായത്തുകളില്‍ വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ 4312 വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പനുള്ളത്.