വിശ്വാസവും ആഘോഷവും ഒത്തുചേരുന്നതിന്റെ അവിസ്മരണീയതയുണ്ട് ഓരോ തെയ്യപ്പറമ്പിനും. അതുകൊണ്ടു തന്നെയാണ് മീനമാസത്തിലെ കത്തുന്ന ചൂടിനെ വകവയ്ക്കാതെ ജനം തെയ്യപ്പറമ്പുകളില്‍ ഒത്തുചേരുന്നതും. എല്ലാ തിരക്കുകളും മാറ്റിവച്ച് ആയിരങ്ങളാണ് കുടുംബത്തോടൊപ്പം ക്ഷേത്രങ്ങില്‍ എത്തുന്നത്. പകലും രാത്രിയുമായി കൃത്യമായ ഇടവേളകളില്‍ ഗുളകനും, പൊട്ടനും, കുട്ടിച്ചാത്തനും കരിങ്കുട്ടിച്ചാത്തനുമെല്ലാം കെട്ടിയാടും. കണ്ണൂര്‍ കാസര്‍ക്കോട് ജില്ലകളില്‍ തെയ്യങ്ങളാണെങ്കില്‍ കോഴിക്കോട്ട് തിറയുടെ നാളുകളാണിപ്പോള്‍. മദ്ധ്യകേരളത്തില്‍ ചെറുതും വലുതുമായ പൂരങ്ങളും ഉത്സവങ്ങളും തുടങ്ങിക്കഴിഞ്ഞു.
കോഴിക്കോട് കുതിരവട്ടം മൈലമ്പാടി ഭഗവതി ക്ഷേത്രിത്തില്‍ നടന്ന തിറമഹോത്സവത്തില്‍ നിന്നും ആരോമല്‍ മാച്ചേരി പകര്‍ത്തിയ ചിത്രങ്ങള്‍…
 
  
  
  
  
 
 
            


























 
				
















