കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറാക്കി നിയമിച്ചു. ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു.
പതിരഞ്ഞെടുപ്പില്‍ ബിജെപി വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ശ്രീധരന്‍ പിള്ളയുടെ ഗവര്‍ണര്‍ നിയമനം എന്നതും ശ്രദ്ധേയമാണ്. നേരത്തെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും മിസോറാം ഗവര്‍ണറാക്കി നിയമിച്ചിരുന്നു. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു അന്ന് കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചത്.
 
            


























 
				
















