ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാല കിങ് മേക്കര്‍, ഉപമുഖ്യമന്ത്രി പദം ജെ.ജെ.പിക്ക് നല്‍കി ബി.ജെ.പിചണ്ഡീഗഡ്: ദുഷ്യന്ത് ചൗട്ടാലയുടെ ജന്‍നായക് ജനതാ പാര്‍ട്ടിയുമായി (ജെ.പി.പി) കൈക്കോര്‍ത്ത് ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപവത്കരിക്കും. ഉപമുഖ്യമന്ത്രി പദവി ജെ.പി.പിക്ക് നല്‍കും. മിക്കവാറും ചൗട്ടാല തന്നെയാകും ഈ പദവിയിലെത്തുക. ശനിയാഴ്ച തന്നെ ഇരുകക്ഷി നേതാക്കളും ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവകാശവാദമുന്നയിക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് സഖ്യം പ്രഖ്യാപിച്ചത്. ബി.ജെ.പി നേതാക്കളായ അമിത് ഷാ, ജെ.പി നഡ്ഢ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജെ.പി.പി സര്‍ക്കാര്‍ രൂപീകരണത്തിന് സമ്മതിച്ചത്. 90 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിന് ആറു സീറ്റുകള്‍ കൂടിയാണ് ബി.ജെപിക്കു വേണ്ടത്. 10 സീറ്റുകളാണ് ജെ.പി.പിക്കുള്ളത്. ഇതോടെ എന്‍.ഡി.എ അംഗബലം അമ്പതായി. നേരത്തെ, സ്വതന്ത്രന്മാരെ മുന്‍നിര്‍ത്തി ഭൂരിപക്ഷം തെളിയിക്കാനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും ജെ.പി.പിയുടെ പിന്തുണ ഉറപ്പാക്കിയതോടെ അത് അപ്രസക്തമായി.
Home  Cover story  ഹരിയാനയില്‍ ദുഷ്യന്ത് ചൗട്ടാല കിങ് മേക്കര്‍, ഉപമുഖ്യമന്ത്രി പദം ജെ.ജെ.പിക്ക് നല്‍കി ബി.ജെ.പി
 
            


























 
				
















