ഇത് കറുകച്ചാലിലെ ത്രികോണ പ്രണയ കഥ

മൂന്ന് മക്കളുള്ള വീട്ടമ്മ പതിനേഴുകാരനൊപ്പം ഒളിച്ചോടി

ഇതര സംസ്ഥാനക്കാരനായ ഭർത്താവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ

ചങ്ങനാശേരി: കറുകച്ചാൽ കങ്ങഴയിൽ മൂന്നു കുട്ടികളുടെ അമ്മയായ 35കാരി പതിനേഴ് കാരനൊപ്പം സ്ഥലം വിട്ടു. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ കാമുകനുമായി കഴിഞ്ഞ കുറെ നാളുകളായി വീട്ടമ്മ കടുത്ത പ്രണയത്തിലായിരുന്നു. കങ്ങഴ അഞ്ചാനി സ്വദേശികളാണ് ഇവർ. ഇതര സംസ്ഥാന തൊഴിലാളിയാണ് വീട്ടമ്മയുടെ ഭർത്താവ്. ഭാഷ പിടിയില്ലാഞ്ഞതിനാൽ വിദ്യാർത്ഥിയുമായി ഭാര്യയ്ക്കുണ്ടായിരുന്ന ബന്ധം ഇയാൾക്ക് മനസ്സിലായിരുന്നില്ല. കഴിഞ്ഞ ദിവസം ടൗണിൽ പോകാനെന്ന വ്യാജേന ഇരുവരും മുങ്ങുകയായിരുന്നു. മൂത്ത രണ്ടു കുട്ടികളെയും വീട്ടിലാക്കി ഇളയ കുട്ടിയുമായാണ് നാടുവിട്ടത്. ഭർത്താവിന്റെ പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടമ്മയെ ഇതര സംസ്ഥാനക്കാരൻ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. ഇതിനു മുമ്പ് അയൽവാസിയായ യുവാവിനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ നാട്ടുകാർ കണ്ടെത്തി തിരിച്ചേൽപിച്ചിരുന്നു.