കായംകുളം: അശാസ്ത്രീയ ചികിത്സ മൂലം ഒന്നരവയസ്സുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകുക ആയിരുന്നു. പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതക രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്‍ വൈദ്യന്റെ അശാസ്ത്രീയ ചികിത്സ മൂലം മരിച്ചെന്നായിരുന്നു പരാതി. സംഭവത്തില്‍ മാരാരിക്കുളം പൊലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്ത് ആയതിനാല്‍ അന്വേഷണം പിന്നീട് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.
- Cover story
- CRIME
- Education
- Fashion
- Gadgets
- GULF
- Health & Fitness
- NEWS
- KERALAM
- SOCIAL MEDIA
- SPECIAL STORIES
- Street Fashion