ആർക്ക് വേണ്ടിയാണ് നിങ്ങൾ വാളയാറിന് നേരെ കണ്ണടച്ചത്

ജോളി ജോളി
ദളിതരായ എട്ടും പത്തും വയസുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ മാസങ്ങളോളം കൂട്ട ബലാത്സംഗം ചെയ്ത് ഒന്നൊന്നായി കെട്ടിത്തൂക്കി കൊന്ന നാല് പാർട്ടി ക്രിമിനലുകളെ പാർട്ടി രക്ഷിച്ചെടുത്തു. …

വാളയാറിൽ നടന്നത് ഇതാണ്…
കൂടുതൽ വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല…

ചോദിക്കാനും പറയാനും ആരുമില്ലാത്ത മുഴു പട്ടിണിക്കാരായ, പാർശ്വവൽക്കരിക്കപ്പെട്ട ഒരു കുടുംബത്തിന് നേരെയുണ്ടായ അനീതി, അക്രമം സമൂഹം വേണ്ടവിധത്തിൽ ഗൗരവത്തിലെടുത്തില്ല…

ഇരപ്പെട്ടവർ അനാഥരും സ്വാധീനമില്ലാത്തവരും സമൂഹത്തിൽ അറിയപ്പെടാത്തവരും ആയത് കൊണ്ട് കൃത്യമായി കേസിന്റെ പുറകെ സമൂഹമോ മാധ്യമങ്ങളോ സഞ്ചരിച്ചില്ല…

ഒന്നര വർഷം നീണ്ടുനിന്ന പ്രതികളെ രക്ഷിച്ചെടുക്കൽ പ്രക്രീയ ആഭ്യന്തര മന്ത്രിയും കേരളത്തിന്റെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അറിഞ്ഞില്ല…

സർക്കാരിനെതിരെ വലിയ തോതിൽ ജനരോക്ഷം ഉണ്ടാകാൻ സാധ്യതയുള്ളതും സർക്കാരിനെയും പാർട്ടിയെയും ജനങ്ങൾ തിരസ്ക്കരിക്കാൻ വരെ സാധ്യതയുള്ളതുമായ ഒരു കേസിന്റെ അന്വേക്ഷണം പരാജയത്തിലേക്കാണ് നീങ്ങുന്നത് എന്ന് മുൻകൂട്ടി മനസിലാക്കാൻ സർക്കാരിന്റെ നിയമ വകുപ്പിനോ ഇന്റെലിജെൻസിനോ കഴിഞ്ഞില്ല….

പാർശ്വവൽക്കരിക്കപ്പെട്ട വകുപ്പിന്റെ പേരിൽ ജനങ്ങളുടെ പണത്തിൽ ഉണ്ടുറങ്ങി ജീവിക്കുന്ന നിയമ മന്ത്രിയും പിന്നോക്ക മന്ത്രിയുമായ എ കെ ബാലൻ സകലതിനും സാക്ഷിയായി കണ്ണടച്ചുകൊടുത്തു….

പൊതു ജനങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും പിന്നോക്ക കമ്മീഷനും അടക്കം ജനങ്ങളുടെ ചിലവിൽ അർമാദിക്കുന്ന കാക്കത്തൊള്ളായിരം കമ്മീഷനുകൾ ശവകല്ലറകളെ പോലെ മൗനത്തിലായിരുന്നു…..

ഇന്നത്തെ കാലത്ത് ഒരു സാധാരണ പോസ്‌കോ കേസിൽ പെട്ടുപോയാൽ തന്നെ രക്ഷപ്പെടുക കഠിനമാണെന്നിരിക്കെ പിന്നോക്ക വിഭാഗത്തിൽ പെട്ട രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ ഒന്നൊന്നായി പീഡിപ്പിച്ച് കെട്ടി തൂക്കിയ ഒരു കേസ് യാതൊരു തെളിവുമില്ലാതെ തേയ്ച്ച് മായ്ച്ച് കളയാൻ ഒരു സാധാ എസ് ഐ ക്ക് കഴിഞ്ഞു എങ്കിൽ ഡി ജി പി ലോക് നാഥ്‌ ബെഹ്‌റ എന്തിനവിടെ ഇരിക്കുന്നു എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു….

“”എന്റെ മക്കളെ ഉപദ്രവിച്ചവരെയും അവരെ കൊന്ന് കെട്ടി തൂക്കിയവരെയും ഞാനെന്റെ കണ്ണുകൾകൊണ്ട് കണ്ടതാണ്…
അരിവാൾ പാർട്ടിക്കാരാണ് എന്റെ മക്കളെ കൊന്നവരെ രക്ഷിച്ചുകൊണ്ട് പോയത് “”

ഇന്നലെ ആ കുഞ്ഞുങ്ങളുടെ അമ്മ കേരളത്തോട് പറഞ്ഞ വാക്കുകളാണിത്…..

ആർക്ക് വേണ്ടിയാണ് നിങ്ങൾ വാളയാറിന് നേരെ കണ്ണടച്ചത്……………….??

എല്ലാം പൊതുസമൂഹത്തിന് വ്യക്തമായി…

അവസാനമായി ഒരു കാര്യം കൂടി പറയട്ടെ…

പിഞ്ചു കുഞ്ഞുങ്ങളെ വരെ മൃഗീയമായി പിച്ചിച്ചീന്തി കൊന്നുകളയുന്ന പൈശാചിക ജന്മങ്ങൾക്ക് സംരക്ഷണമൊരുക്കുന്ന വെറുമൊരു കൂടാരം മാത്രമാണ് നിങ്ങളും നിങ്ങളുടെ പാർട്ടിയും സർക്കാരും…

നാണം തോന്നുന്നില്ലേ നിങ്ങൾക്ക് ആ കസേരയിൽ ഇരിക്കാൻ..