ഡോ: ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുടെ മാതാവ് കെ.വി അന്ന ടീച്ചര്‍ (83) നിര്യാതയായി

കുന്നംകുളം : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പോലീത്തയും കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്തയുമായ മാധ്യമ വിഭാഗം പ്രസിഡണ്ടുമായ ഡോ: ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തായുടെ മാതാവ് കണിയാംമ്പാല്‍ നെഹ്‌റു നഗര്‍ പുലിക്കോട്ടില്‍ പരേതനായ പാവുവിന്റെ സഹധര്‍മ്മിണി ശ്രീമതി.കെ.വി അന്ന ടീച്ചര്‍ (83) നിര്യാതയായി. എം.ജി.ഡി ഹൈസ്കൂള്‍ റിട്ടയേര്‍ഡ് അധ്യാപികയാണ്.

മക്കള്‍: ഡോ: ഗീവര്‍ഗ്ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, സുമ കുഞ്ഞുകുഞ്ഞന്‍, പി.പി വര്‍ഗ്ഗീസ്, പി.പി സുധീര്‍ ( അദ്ധ്യാപകന്‍ പെങ്ങാമുക്ക് ഹൈസ്ക്കൂള്‍) ഷീബ സ്റ്റീഫന്‍ ( അധ്യാപിക എസ്.ബി.എസ് തണ്ണീര്‍കോട്) മരുമക്കള്‍ കുഞ്ഞുകുഞ്ഞന്‍, ഹൈഡി വര്‍ഗ്ഗീസ് , ഹെല്‌നി സുധീര്‍, ഫാ: സ്റ്റീഫന്‍ ജോര്‍ജ് (വികാരി ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍).

സംസ്കാരശുശ്രൂഷകള്‍ ബുധനാഴ്ച (6 -11 -2019) രാവിലെ 10 മണിക്ക് സ്വഭാവനത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടേയും അഭിവന്ദ്യ മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കും. മൃതദേഹം നെഹ്‌റു നഗറിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിനുവേണ്ടി അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപോലീത്ത, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, വൈദീക സംഘത്തിന് വേണ്ടി ഫാ.പി. സി വര്‍ഗീസ്, ഓര്‍ത്തോഡോക്‌സ് ടി.വി.ക്കുവേണ്ടി ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം അറിയിച്ചു.